കളമശ്ശേരിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു മരണം, മണ്ണിനടിയിൽപ്പെട്ട ഏഴ് ഇതര സംസ്ഥാന തൊഴിലാളികൾ നാല് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി, രണ്ട് പേർക്കായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി രക്ഷാപ്രവര്‍ത്തനം

കളമശ്ശേരിയില്‍ ഇലക്‌ട്രോണിക് സിറ്റിയിലെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു മരണം.ബംഗാൾ സ്വദേശിയാണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ ഏഴ് പേരില്‍ നാല് പേരെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.സൈറ്റിൽ മൊത്തം 25 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കളമശേരി എസ്‌ഐ വ്യക്തമാക്കി. ഇന്ന് രാവിലെ മുതല്‍ കുഴിയെടുക്കുകയായിരുന്നു. ഉച്ചയോടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha