വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഡീസല്‍ വില്‍ക്കുന്നത് വിവേചനമാണ്; എണ്ണക്കമ്പിനികളുടെ നടപടിക്കെതിരെ കെഎസ്‌ആര്‍ടിസി ഹൈക്കോടതിയിൽ

ഡീസല്‍ വില കുത്തനെ കൂട്ടിയ എണ്ണക്കമ്ബിനികളുടെ നടപടിക്കെതിരെ കെഎസ്‌ആര്‍ടിസി ഹൈക്കോടതിയിൽ.കെഎസ്‌ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ എണ്ണക്കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഡീസല്‍ വില്‍ക്കുന്നത് വിവേചനമാണ്. എണ്ണക്കമ്ബനികളുടെ നടപടി സാമ്ബത്തിക നഷ്ടം ഉണ്ടക്കുന്നുവെന്നും ഹര്‍ജിയില കെഎസഎആര്‍ടിസി പറയുന്നു.
ദിവസേന 12 ലക്ഷത്തോളം കിലോമീറ്ററാണ് സര്‍വീസ് നടത്തുന്നത്. ഇതിനായി 270 മുതല്‍ 300 വരെ കിലോ ലീറ്റര്‍ ഡീസലാണ് ചെലവ്. അതിനിടെ ശമ്ബളം കൊടുക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയിരുന്ന 50 കോടി 30 കോടിയായി വെട്ടിക്കുറയ്ക്കാന്‍ ധനവകുപ്പും തീരുമാനിച്ചു.
കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സ്ഥാപനങ്ങളെല്ലാം തുറന്ന് ജനം പുറത്തിറങ്ങിയിട്ടും കെഎസ്‌ആര്‍ടിസി ഇപ്പോഴും കോവിഡ് കാലത്ത് ഓടിക്കുന്ന 3600 ബസുകളാണ് ഓടിക്കുന്നത്. തിരക്കേറിയ സമയത്തുപോലും വാഹനമില്ലാതെ ജനം വലയുകയാണ്. കട്ടപ്പുറത്തിരിക്കുന്ന 700 ബസുകള്‍ പുറത്തിറക്കാന്‍ 8.8 കോടി രൂപയാണ് വേണ്ടത്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ കെഎസ്‌ആര്‍ടിസിക്ക് ആവുന്നുമില്ല.
https://www.facebook.com/Malayalivartha