എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിമര്‍ശിച്ചു; കോൺഗ്രസ് നേതാക്കള്‍ക്കെതിരെ ഡിസിസിയുടെ അച്ചടക്ക നടപടി

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ ഡിസിസിയുടെ അച്ചടക്ക നടപടി.വെള്ളയില്‍ ബ്ലോക്ക് പ്രസിഡന്റ് സി പി സലീം , കുന്നമംഗലം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കെ സിയെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചെന്ന് പറഞ്ഞാണ് സസ്പെന്‍ഷനെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം വേണുഗോപാലിനെതിരെ അണികള്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമാകുന്നതിനിടെയാണ് പ്രവീണിന്റെ നടപടി. ഏതാനും ദിവസം മുമ്ബ് വേണുഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അണികളില്‍ വേണുഗോപാലിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ഡിസിസി പ്രസിഡന്റ് പിന്തുണച്ച് അച്ചടക്ക നടപടിയെടുത്തത് എ- ഐ ഗ്രൂപ്പുകളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha