Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

വേദിയില്‍ കൈയ്യടി വാങ്ങിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് വിവാദത്തില്‍... മുഖ്യാതിഥിയായി അവതരിപ്പിച്ച ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ബലാത്സംഗ കേസിലെ പ്രതി

19 MARCH 2022 07:49 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന സമ്മേളനവേദിയിലേക്ക് നടി ഭാവനയെ കൊണ്ടുവന്ന് കൈയ്യടി വാങ്ങിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് വിവാദത്തില്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യാതിഥിയായി അവതരിപ്പിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ബലാത്സംഗ കേസിലെ പ്രതി. അതിനു പുറമെ നടന്‍ ദീലീപിനെ ജയിലില്‍ പേയി കണ്ട ചുരുക്കും ചില സിനിമാക്കാരില്‍ ഒരാളും രഞ്ജിത്താണ്.

മുഖ്യാതിഥിയായ അനുരാഗ് കശ്യപ് ഒരു ഇരയാണ്. ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി.യു.പിയില്‍ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുംു. ഇന്ത്യയില്‍ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ പറ്റുന്ന രണ്ട് സംസ്ഥാനങ്ങളെയുള്ളൂ. അവ കേരളവും തമിഴ്‌നാടുമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു' എന്നാണ് രഞ്ജിത്തിന്റെ വിശദീകരണം.

ഡോക്ടര്‍ അടക്കം ഒന്നിലധികം സ്ത്രീകളാണ് അനുരാഗിനെതിരേ മീടുവിലൂടെ ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന മുംബയ് പോലീസാണ് കേസ് രജിസ്ട്രര്‍ ചെയ്ത്. അതു മറച്ചുവെച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ രാഷ്ട്രീയ കാപട്യം പകല്‍ പോലെ വ്യക്തമാണ്. ഉദ്ഘാടന ചടങ്ങിലേക്ക് ഭാവനയെ ക്ഷണിച്ചത് വ്യക്തിപരമായാണെന്നും കൊണ്ടുവന്നത് മഹാകാര്യമെന്നുമാണ് രഞ്ജിത് അവകാശപ്പെട്ടത്.

പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു രഞ്ജിത്ത് ക്ഷണിച്ചത്. മുഖ്യാതിഥിയായി ബലാല്‍സംഗകേസിലെ പ്രതിയിരിക്കുന്ന വേദിയിലേക്ക് ഭാവനയെ കൊണ്ടുവന്നതിന്റെ അനൗചിത്യമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല ജയിലില്‍ കിടക്കുമ്‌ബോള്‍ നടന്‍ ദിലീപിനെ രഞ്ജിത് സന്ദര്‍ശിച്ചിരുന്നു എന്നതും ചര്‍ച്ചയായി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കം നടന്‍ വിനായകന്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ചര്‍ച്ചയായത്.

'ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്' എന്നാണ് കമന്റ് ബോക്‌സില്‍ എഴുതിയിരിക്കുന്നത്. വിനായകന്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയും ഇക്കാര്യം ഏറ്റെടുത്തു. നിരവധി പേരാണ് കമന്റ് ബോക്‌സില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയത് ജയിലില്‍ പോയി ദിലീപിനെ കണ്ടത് ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായാണെന്നു പറഞ്ഞ് തടിതപ്പുകയാണ് രഞ്ജിത് . 'നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല.

ദിലീപുമായി അടുത്ത ബന്ധം ഇല്ല. നടന്‍ സുരേഷ് കൃഷ്ണ പോയപ്പോള്‍ കൂടെ പോയതാണ്. ജയിലിന് പുറത്ത് നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് അകത്ത് കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് ചെയ്തത്. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടായിരുന്ന സമയമുണ്ടായിരുന്നു. കേസ് കോടതിയിലാണ്' രഞ്ജിത് വിശദീകരിച്ചു തന്നെ പേടിപ്പിക്കാനാകില്ലെന്നും തന്റെ നിലപാടുകള്‍ അതനുസരിച്ച് മുന്നോട്ട് പോകുമെന്നും രഞ്ജിത്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (9 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (14 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends