മലപ്പുറത്ത് ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം; സംഭവത്തിൽ നിരവധിപേർക്ക് പരിക്ക്; തകര്‍ന്നു വീണത് രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗ്യാലറിയെന്ന് റിപ്പോർട്ട്; പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മാറ്റി

മലപ്പുറം പൂങ്ങോട്ടില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നുവീണു. സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് താത്കാലിക ഗ്യാലറി തകര്‍ന്ന് വീണത്. നൂറോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഗ്യാലറിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധിപേര്‍ക്ക് പരിക്കേറ്റു.
യുണെറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെ രാത്രി 9.45നാണ് അപകടം ഉണ്ടായത്. രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകര്‍ന്നു വീണത്.
പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്ബൂരിലെയും ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha