'കെ റെയില്‍ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്‌നമാണ്'; പൊലീസിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാമെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യം നടപ്പാകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

കെ റെയില്‍ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്‌നമാണെന്നും പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കാമെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യം നടപ്പാകില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാറിന്റെ നേത്യത്വത്തില്‍ രണ്ട് ദിവസമായി ജില്ലയില്‍ നടത്തിയ കെ റെയില്‍ വിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനം ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റെയിലിന്റെ പേരില്‍ സര്‍ക്കാരിന് അധികാരമില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. ബി.ജെ.പി വികസനത്തിന് എതിരല്ല. ദേശീയപാത വികസന വിഷയത്തിലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ കാര്യത്തിലും ഉള്‍നാടന്‍ ജലപാത പദ്ധതിയുടെ കാര്യത്തിലും എതിരായ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. സുനാമിയും രണ്ട് പ്രളയവും നേരിട്ട സംസ്ഥാനത്തെ ഭീകരമായ വെള്ളക്കെട്ടും വെള്ളക്കെടുതികളുമാണ് പദ്ധതി നടപ്പാക്കിയാല്‍ കാത്തിരിക്കുന്നത്. വ്യാജ എജന്‍സികളെ വച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അഡ്വ.രവികുമാര്‍ ഉപ്പത്ത് അദ്ധ്യക്ഷനായി. ദേശീയ കൗണ്‍സില്‍ അംഗം സി.പി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സദാനന്ദന്‍ മാസ്റ്റര്‍, എ.നാഗേഷ്, സിന്ധുമോള്‍, അഡ്വ.നിവേദിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha