പട്ടാപ്പകല്‍ നഗരത്തില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം; സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

പട്ടാപ്പകല്‍ നഗരത്തില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം.കോഴിക്കോട് തൊണ്ടയാട് വിജിലന്‍സ് ഓഫീസിന് സമീപത്തുവച്ചാണ് സംഭവം.മദര്‍ ആശുപത്രി ജീവനക്കാരിയായ മൃദുലയ്‌ക്ക്(22) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സുഹൃത്തായിരുന്ന കണ്ണൂര്‍ ഇരിക്കൂര്‍ കൊശവന്‍ വയല്‍ സിന്ധു നിവാസില്‍ വിഷ്‌ണുവിനെ(28) പൊലീസ് അറസ്‌റ്റുചെയ്‌തു.
കണ്ണൂര്‍ നെല്ലിക്കുറ്റി കൊട്ടാരത്തില്‍ വീട്ടില്‍ മൃദുല തൊണ്ടയാട് ഹോസ്‌റ്റലില്‍നിന്ന് ആശുപത്രിയിലേക്ക് പോകുംവഴിയാണ് ആക്രമണത്തിനിരയായത്. യുവതിയുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. യുവാവിനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha