രാത്രി തിരിത്തുണിയിട്ട് തീകൊളുത്തിയ രണ്ട് പെട്രോൾ കുപ്പികൾ ആദ്യം ജനൽ വഴി ഇട്ടു! പിന്നാലെ നാട്ടുകാർ ഓടിയെത്തിയപ്പോഴും പെട്രോൾ കുപ്പികൾ തുരുതുരെ വീടിനകത്തേക്ക് എറിയാൻ തുടങ്ങി; സ്വത്തുക്കൾ കിട്ടിയില്ലെങ്കിൽ കൊല്ലുമെന്ന ഭീക്ഷണി കടുത്തതോടെ മകനും കുടുംബവും ഒരു മുറിയ്ക്കുള്ളിൽ കഴിഞ്ഞത് കൊല്ലാൻ എളുപ്പമായി! രണ്ടാഴ്ച മുൻപ് ഫൈസൽ പിതാവിനെതിരെ പൊലീസിൽ പരാതി നൽകി... തൊടുപുഴ ചീനിക്കുഴിയിലെ കൂട്ടകൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം നാടിനെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും തീയിട്ടുകൊന്നത്. ഇപ്പോഴിതാ കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വരുകയാണ്. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്ന (13) എന്നിവരാണ് മരിച്ചത്. കേസിൽ ഫൈസലിന്റെ പിതാവ് ഹമീദിനെ (79) കരിമണ്ണൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഫൈസലിനും കുടുംബത്തിനുമെതിരെ ഹമീദിന്റെ ഭാഗത്ത് നിന്ന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പിതാവ് തന്നെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് രണ്ടാഴ്ച മുൻപ് ഫൈസൽ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച അർദ്ധരാത്രി 12.30നായിരുന്നു അരുംകൊല. അന്ന് രാവിലെ ഹമീദും ഫൈസലും തമ്മിൽ ഭക്ഷണത്തെ ചൊല്ലി വഴക്കുണ്ടായിരുന്നു. തന്നെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ഹമീദിന്റെ പരാതി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി കൃത്യം നടത്തിയത്.തൊട്ടടുത്ത് പലചരക്ക്-പച്ചക്കറി കട നടത്തുന്ന ഫൈസൽ വില്ക്കാനായി പെട്രോൾ കുപ്പികളിലാക്കി കാറിൽ സൂക്ഷിച്ചിരുന്നു. ഫൈസലും കുടുംബവും പുറത്തുപോയ തക്കത്തിന് പത്തുകുപ്പി പെട്രോൾ ഹമീദ് എടുത്തുമാറ്റി.
ഹമീദിന്റെ വധഭീഷണി കാരണം ഫൈസലും ഭാര്യയും മക്കളും ഒരു മുറിയിലായിരുന്നു ഉറക്കം. ഹമീദ് മറ്റൊരു മുറിയിലും. വീട്ടിൽ മറ്റാരുമില്ല. രാത്രി തിരിത്തുണിയിട്ട് തീകൊളുത്തിയ രണ്ട് പെട്രോൾ കുപ്പികൾ പ്രതി ജനൽ വഴി ഇടുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടുകയും ടാങ്കിലെ വെള്ളം ഒഴുക്കി വിടുകയും ചെയ്തിരുന്നു.സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. ഹമീദിനെ ഇന്നലെ രാത്രി കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നൽകും.
https://www.facebook.com/Malayalivartha