കളമശ്ശേരി ണ്ണിടിഞ്ഞുണ്ടായ അപകടം; മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക്, എത്തിക്കുക മൂന്ന് വിമാനങ്ങളിലായി രാവിലെ പതിനൊന്ന് മണിക്കുള്ളിൽ...
കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോകുന്നതാണ്. രാവിലെ പതിനൊന്ന് മണിക്കുള്ളിൽ തന്നെ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്.
നെസ്റ്റിലെ നിര്‍മാണ ജോലിയിലുണ്ടായ അപകടം സംബന്ധിച്ച്, എഡിഎമ്മിന്‍റെ അന്വേഷണം നിലവിൽ തുടരുകയാണ്. കമ്പനിയെയും കരാറുകാരെയും നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കുകയും ചെയ്യും. വിശദമായ ഹിയറിംഗ് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ജില്ല കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം കളമശ്ശേരികിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ നാല് അതിഥിത്തൊഴിലാളികൾ മരിച്ചത്. സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. നിർമ്മാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക. അപകടത്തിൽ മരിച്ച നാല് പേരുടേയും പോസ്റ്റുമോർട്ടം നടത്തിയിട്ട്ട്.
സംഭവസ്ഥലത്ത് കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്ടറെ അറിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇത് ഉൾപ്പെടെ എല്ലാ വശവും എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നതാണ്. അഗ്നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പൊലീസിലേയും ഉദ്യോഗസ്ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
അതോടൊപ്പം തന്നെ രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയിലെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും എന്നാൽ അവസാനം എത്തിച്ചവരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയും മരണം സംഭവിക്കുകയുമായിരുന്നു. കൂടുതൽ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാൻ സാധിക്കാതെ വന്നത്. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് ഇത്തരത്തിൽ അപകടമുണ്ടായത്.
https://www.facebook.com/Malayalivartha