സൈബര്‍ വിദഗ്ദന്‍ സായി ശങ്കര്‍ മുങ്ങി! ഭാര്യയെ പൊക്കിക്രൈംബ്രാഞ്ച്!.. സായ് ശങ്കര്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചത് ഭാര്യ ഇസയുടെ യൂസര്‍ ഐ.ഡി. ഉപയോഗിച്ച്; ദിലീപിന്റെ അഭിഭാഷകൻ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ സാധ്യതയെന്ന് റിപ്പോർട്ടുകൾ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങൾ ദിനംപ്രതി പുറത്ത് വരുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകൻ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ കഴിഞ്ഞ ദിവസം കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായി ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. അതിനുശേഷം സായി മുങ്ങിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി തന്നെ ഐ.ടി. വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍വെച്ചാണ് ഭാര്യ ഇസയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത് . അതേസമയം, സായ് ശങ്കര്‍ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്തോടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് സായ് ശങ്കറില്‍നിന്ന് നേരത്തെ വിവരങ്ങള്‍ തേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.
ഭാര്യ ഇസയുടെ യൂസര്‍ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കര്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഇസയെ വിശദമായി ചോദ്യംചെയ്യുന്നത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നാല് ഫോണുകലാണ് ദിലീപ് ഹാജരാക്കിയത്. ഇവ കോടതി രജിസ്ട്രിക് കൈമാറുന്നതിന് മുമ്പ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. മുംബൈയിലെ ലാബില്‍ വച്ച് രണ്ട് ഫോണുകളില്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദനായ സായ് ശങ്കറിന്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസ്, കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ , ലോഡ്ജ് എന്നിവിടങ്ങളില്‍ വച്ച് തെളിവ് നശിപ്പിച്ചെന്നാണ് കേസ്.
അതേസമയം, കേസില്‍ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയ്‌ക്കെതിരേ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നതായി സായ് ശങ്കര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഐ.ടി. വിദഗ്ധനായ സായ് ശങ്കര്‍, 2015-ലെ തൃപ്പുണിത്തുറ ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ്.
https://www.facebook.com/Malayalivartha