കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെക്കാന്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി രമ്യ ഹരിദാസ്

കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെക്കാന്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി രമ്യ ഹരിദാസ് എംപി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല എന്ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി അറിയിച്ചിട്ടും സര്‍വ്വേ നടപടികളുമായി കേരളം മുന്നോട്ടു പോവുകയാണ്. യാതൊരു മുന്നറിയിപ്പും നല്‍കാതെ, സ്വകാര്യ ഭൂമിയില്‍ സര്‍വ്വേയ്‌ക്കെന്ന പേരില്‍ കല്ലിടുന്ന കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
കെ റെയില്‍ സര്‍വ്വേയുടെ പേരില്‍, കേരളത്തിലുടനീളം സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും അകാരണമായി പൊലീസ് മര്‍ദ്ദിക്കുകയും അന്യായമായി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാത്ത, ഒരിക്കലും നടപ്പാകാന്‍ സാധ്യതയില്ലാത്ത ഈ പദ്ധതിയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നും രമ്യ ഹരിദാസ് പാര്‍ലമെന്റില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha