ഇതൊരു സാമ്പിള്‍ മാത്രം... നാലു മാസത്തിനു ശേഷം വീണ്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാരണം ഒരിക്കലും കൂട്ടാതിരുന്ന പെട്രോള്‍, ഡീസല്‍ വില തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടുമെന്ന് ഉറപ്പായിരുന്നു; അല്‍പനാള്‍ കൂടി പിടിച്ചു നിര്‍ത്തിയ ശേഷം പെട്രോള്‍, ഡീസല്‍ വില കൂട്ടി

എന്നും തെരഞ്ഞെടുപ്പായിരുന്നെങ്കില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടില്ല എന്ന് ജനം പൊതുവില്‍ ട്രോളിയപ്പോള്‍ അതിന്റെ ഇളവ് ഏതാണ്ട് ഫലം വന്നിട്ടും ആഴ്ചകളോളം ലഭിച്ചു.
തെരഞ്ഞെടുപ്പോടെ നാല് മാസത്തിലധികമായി രാജ്യത്ത് അനങ്ങാതെ പിടിച്ചുനിന്ന ഇന്ധനവില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 15 മുതല്‍ 22 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറഞ്ഞത്.
അങ്ങനെ നാലു മാസത്തിനു ശേഷം ഇതാദ്യമായി ഇന്ത്യയില്‍ പെട്രോള്‍–ഡീസല്‍ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 'മരവിപ്പിക്കപ്പെട്ട' ഇന്ധന വിലയാണ് കൂടിയിരിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വര്‍ധന.
137 ദിവസം അനക്കമില്ലാതിരുന്ന ഇന്ധനവിലയിലെ പുതിയ മാറ്റം മാര്‍ച്ച് 22നു രാവിലെ ആറു മുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡീലര്‍മാരെ അറിയിച്ചു. ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. റഷ്യ–യുക്രെയ്ന്‍ സംഘര്‍ഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.
2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. നിലവില്‍, കൊച്ചിയില്‍ പെട്രോള്‍ വില 104.31 ആയിരുന്നത് 87 പൈസ വര്‍ധിച്ച് 105.18ലെത്തി. ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വര്‍ധിച്ച് 92.40 രൂപയായി.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിച്ച് ഈ നിലവാരത്തില്‍ നഷ്ടം നികത്താനാണ് സാധ്യത. പെട്രോള്‍, ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞിട്ടും അന്താരാഷ്ട്ര വിപണിയുമായി ഇന്ധനവിലയെ ബന്ധിപ്പിച്ചിട്ടും കഴിഞ്ഞ നാല് മാസമായി ഇന്ധനവില വര്‍ധിക്കാതെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ഉണ്ടായിരുന്നതിനാലാണ് ഇത്രയും നാള്‍ ഇന്ധനവില വര്‍ധിക്കാതിരുന്നത്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റം വരുത്താന്‍ എണ്ണക്കമ്പനികള്‍ തയാറെടുത്തിരുന്നു.
നേരത്തെ ഈ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എട്ടാം തീയതി ഇന്ധനവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.
എന്നാലിപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഉടന്‍ വില വര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. ഇന്ത്യയില്‍ കഴിഞ്ഞ നാല് മാസമായി ഇന്ധനവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി ഇത്രയും ദിവസം ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത് റെക്കോര്‍ഡാണ്.
അസംസ്‌കൃത എണ്ണയും തിരഞ്ഞെടുപ്പും ഇന്ധനവിലയില്‍ സ്വാധീനം ചെലുത്താതിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഇന്ധനവിലയില്‍ എന്തെങ്കിലും വിലക്കയറ്റം പ്രതീക്ഷിക്കാം.
പക്ഷെ ആഭ്യന്തര വിപണിയില്‍ ഈ വിലക്കയറ്റം ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി പോംവഴികളുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ പേടിച്ചത് തന്നെ സംഭവിക്കാന്‍ പോകുന്നു.
"
https://www.facebook.com/Malayalivartha