24 കിലോ കഞ്ചാവ് കൈവശം വെച്ചതിന് പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും... പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി കഠിനതടവ് അനുഭവിക്കണം

24 കിലോ കഞ്ചാവ് കൈവശം വച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ കൊട്ടാരക്കര ഇടമാട് വെങ്ങൂര്‍ പാറയില്‍ ചരുവിള വീട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ ചന്ദ്രബോസിന് (45) പത്തുവര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി കെ.എന്‍. അജിത് കുമാര്‍ ഉത്തരവിട്ടു.
2012 ജൂണ്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നും ഗുണ്ടൂര്‍ വഴി ട്രെയിന്‍ മാര്‍ഗം യാത്രചെയ്തത് ട്രോളിബാഗിലും എയര്‍ ബാഗിലുമായി കഞ്ചാവ് സൂക്ഷിച്ച് രാത്രി ഏഴ് മണിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന പ്രതി തമ്പാനൂര്‍ കൈരളി തീയേറ്ററിന് മുന്‍വശം കഞ്ചാവുമായി നില്‍ക്കവേ പിടിയിലായെന്നാണ് കേസ്.
തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സെല്ലിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബാഗുകള്‍ പരിശോധിച്ചതില്‍ 4 കിലോഗ്രാം വീതം 6 പാക്കറ്റുകളില്‍ കഞ്ചാവ് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. 2012 ല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചന്ദ്രബോസ് വിചാരണക്കിടയില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി.
2020 ല്‍ പ്രതിയെ കോടതി വാറണ്ടില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാണ് വിചാരണ നേരിട്ടത്.
"
https://www.facebook.com/Malayalivartha