കോട്ടയത്ത് നിന്ന് കാണാതായ ബി ജെ പി പ്രവര്‍ത്തകന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി

കോട്ടയത്ത് നിന്ന് കാണാതായ ബി ജെ പി പ്രവര്‍ത്തകന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി. മീനടം ബി ജെ പി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പാമ്പാടി ചെമ്പന്‍കുഴി കുരിവിക്കൂട്ടില്‍ വിനീഷ്(49), മകള്‍ പാര്‍വതി(17) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ വിനീഷ് മകളെയും കൂട്ടി കുഴിത്തൊളുവിലുള്ള അമ്മയെ കാണാന്‍ പോയതായിരുന്നു. ഭാര്യ ദിവ്യ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
അന്വേഷണത്തിനൊടുവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിമാലിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വിനീഷിന്റെയും പാര്‍വതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha