തൃശൂരില്‍ അച്ഛനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ സ്വകാര്യ ബസിടിച്ച് മകള്‍ക്ക് ദാരുണാന്ത്യം

തൃശൂരില്‍ അച്ഛനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ സ്വകാര്യ ബസിടിച്ച് മകള്‍ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ ബിരുദ വിദ്യാര്‍ഥിനി ലയ (22)ആണ് മരിച്ചത്.
അച്ഛന്‍ ഡേവീഡിനെ പരുക്കുകളോടെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ലയയുടെ ദേഹത്തുക്കൂടെ ബസ് കയറി. അപകടത്തിനു ശേഷം ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടു.
ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചേര്‍പ്പ് പൊലീസ് എത്തി ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha