മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമം; പണത്തിനുവേണ്ടി ക്രൂരമായി മർദ്ദിക്കും! ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്‍പിച്ചു, അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചത് ശ്രുതിയെ നിരീക്ഷിക്കാന്‍, മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്
കഴിഞ്ഞ ദിവസമാണ് മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് സ്വദേശി ശ്രുതി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടന്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിക്കുകയുണ്ടായി. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും സഹോദരൻ ചൂണ്ടികാണിച്ചു.
‘വിവാഹം കഴിഞ്ഞ നാലു വർഷത്തിനു ശേഷമാണ് ശ്രുതി അനുഭവിച്ച കാര്യങ്ങൾ പുറത്തുപറയുന്നത്. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ഇടയ്ക്ക് ശ്രുതിയുടെ മാതാപിതാക്കൾ കണ്ണിന്റെ ശസ്ത്രക്രിയയ്‌ക്കായി ബെംഗളൂരുവിൽ എത്തിയിരുന്നു. അന്നാണ് അവന്റെ തനി സ്വരൂപം കാണുന്നത്.
അമ്മയെയും അച്ഛനെയും വിളിക്കാൻ പാടില്ല. സഹോദരനായ എന്നെ വിളിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു അവന്റെ നിബന്ധന. ശ്രുതി അവൾക്കു കിട്ടുന്ന ശമ്പളം അച്ഛനും അമ്മയ്ക്കും എനിക്കും നൽകുന്നുണ്ടെന്ന സംശയമായിരുന്നു കാരണം. ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്‍പിച്ചു. ശ്രുതിയെ നിരീക്ഷിക്കാന്‍ അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചിരുന്നു.’– സഹോദരൻ ആരോപിക്കുകയുണ്ടായി.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രുതിയെ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. ശാരീരകമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിറ്റേഴ്‌സില്‍ ജോലി ചെയ്ത് വരുകയായിരുന്നു ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റില്‍ ഭര്‍ത്താവ് അനീഷിനൊപ്പം താമസിക്കുകയാണ് ശ്രുതി. ഭര്‍ത്താവ് കണ്ണൂരിലെ തളിപ്പറമ്പിലുള്ള തന്റെ വീട്ടില്‍ പോയ സമയത്താണ് യുവതി ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്.
വീട്ടില്‍ നിന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതോടെ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയെ ഫോണില്‍ ബന്ധപ്പെടുകയാണ് ചെയ്തത്. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. പരിശോധിച്ചപ്പോഴാണ് ശ്രുതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നത്. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടി ശ്രുതിയുടെ ബന്ധുക്കള്‍ ബെംഗ്ലൂരു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























