Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പൊട്ട്തൊട്ടു, മുല്ലപ്പൂ ചൂടി.....നാളതു വരെ അമ്മ നേരിട്ട കളിയാക്കലുകൾ കുട്ടികാലം മുതൽ കാണുന്നതാണ് ഞാൻ.. അമ്മക്കുള്ള എന്റെ ഏറ്റവും വലിയ സമ്മാനം അമ്മയുടെ ഇഷ്ട്ടങ്ങളെ അമ്മയോട് കൂടെ ചേർക്കുക എന്നതായിരുന്നു... ഓസ്‌ക്കാർ വേദിയിൽ തന്റെ ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിയ അവതാരകനെ തല്ലിയ വിൽ സ്മിത്തിനെ കണ്ടപ്പോൾ ഞാൻ ഓർത്തത് അമ്മയെയാണ്...' വൈറലായി കുറിപ്പ്

31 MARCH 2022 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

നമ്മുടെ സമൂഹത്തിൽ ഏതൊരാളും കളിയാക്കലുകൾ നേരിടാതെ കടന്നുപോകാറില്ല. അങ്ങനെ നിറവും അംഗലാവണ്യവും കണ്ട് മനുഷ്യരെ അളക്കുന്നവർക്കുള്ള മുഖമടച്ചുള്ള ഓസ്കർ വേദിയിലെ വിൽ സ്മിത്തിന്റെ പ്രതികരണം എന്ന് ലോകം വാഴ്ത്തുകയാണ്. തന്റെ പ്രിയപ്പെട്ടവളുടെ അസുഖത്തെ പരിഹാസ രൂപേണ പരാമർശിച്ച അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സ്മിത്ത് ഞൊടിയിടയിലാണ് വാർത്തകളിൽ താരമായി മാറിയത്.

ഇവിടെയിതാ ബോഡി ഷെയ്മിങ്ങിനെ അലങ്കാരമാക്കുന്നവരോട് തന്റെ സ്വന്തം അനുഭവം മുൻനിർത്തി ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് അൻസി വിഷ്ണു എന്ന യുവതി. തന്റെ അമ്മയെ കളിയാക്കിയവർക്ക് ചുട്ട മറുപടി നൽകുകയാണ് ഇവർ.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അമ്മ കറുത്തതായിരുന്നു, അമ്മക്ക് മുടി കുറവായിരുന്നു. ഈ കാരണങ്ങളുടെ പേരിൽ അമ്മ ആൾക്കൂട്ടങ്ങളിൽ, കല്യാണ വീടുകളിൽ, പിറന്നാൾ വീടുകളിൽ, മരണ വീടുകളിൽ ഒക്കെയും കളിയാക്കൽ നേരിട്ടുണ്ട്. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒരു നീണ്ട കാലം കളിയാക്കലുകൾ നേരിട്ട സ്ത്രീയാണ് അമ്മ. കടുത്ത നിറങ്ങൾ ഇഷ്ട്ടമുള്ള അമ്മ നിറം മങ്ങിയ സാരികൾ ഉടുത്ത് കളിയാക്കലുകളെ അതിജീവിച്ചു. പ്രിയപ്പെട്ട നിറമുള്ള സാരീ ഉടുത്തപ്പോഴൊക്കെ ഒന്നൂടി കറുത്തു എന്നുള്ള ചിരിയോട് കൂടിയുള്ള വർത്തമാനങ്ങൾ അമ്മ കേട്ട് കൊണ്ടിരുന്നു.

ചുമപ്പും നീലയും നിറമുള്ള ഭംഗിയുള്ള സാരികൾ അലമാരയുടെ അടിത്തട്ടിൽ മടക്കി വെച്ച്, എവിടെയെങ്കിലും യാത്ര പുറപ്പെടുപ്പോൾ ആ സാരികൾ ഓരോന്നായി ശരീരത്തോട് ചേർത്ത് വെച്ച് ഇതെനിക്ക് ചേരില്ലല്ലേ, ഇതുടുത്താൽ ഞാൻ ഒന്നൂടി കറുക്കും അല്ലെ എന്ന് അമ്മ പറയാറുണ്ട്, അങ്ങനെ അമ്മ പറയാനുള്ള കാരണക്കാർ അതുവരെ നീ കറുത്തതല്ലേ ഈ നിറങ്ങൾ ഒന്നും നിനക്ക് ചേരില്ലെന്ന് അമ്മക്ക് ചുറ്റും നിന്ന് പറഞ്ഞവരാണ്..

അമ്മ പൊട്ട് തൊടാറില്ല, പൊട്ട് തൊട്ടാൽ ഒന്നൂടി കറുപ്പ് കൂടുതൽ തോന്നുമെന്ന അഭിപ്രായം അമ്മക്ക് ചുറ്റും നിരവധി വട്ടം വന്ന് പോയിട്ടുണ്ട്.. ഇഷ്ട്ടപെട്ട നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കാതെ, പൊട്ട് തൊടാതെ അമ്മ വല്ലാതെ body shaming നേരിട്ടുണ്ട്. എന്റെ കല്യാണത്തിന് സാരീ എടുക്കുമ്പോൾ ഒരു ചുമന്ന പട്ട് സാരീ എടുത്ത് ശരീരത്തോട് ചേർത്തിട്ട് ഇതെനിക്ക് ഇഷ്ട്ടായി പക്ഷെ ഇതുടുത്താൽ ഒന്നൂടി കറുപ്പ് തോന്നുമെന്ന് പറഞ് അമ്മ ആ സാരീ മാറ്റിവെച്ചു...

കല്യാണ തലേന്ന് ആ ചുമന്ന പട്ട് സാരീയാണ് ഞാൻ അമ്മക്ക് സമ്മാനം നൽകിയത്, അമ്മ ഇതുടുത്താൽ മതി എന്ന് ശാസിക്കുകയും ചെയ്തു.പിറ്റേന്ന് അമ്മ ആ സാരിയുടുത്തു, പൊട്ട്തൊട്ടു, മുല്ലപ്പൂ ചൂടി.....നാളതു വരെ അമ്മ നേരിട്ട കളിയാക്കലുകൾ കുട്ടികാലം മുതൽ കാണുന്നതാണ് ഞാൻ.. അമ്മക്കുള്ള എന്റെ ഏറ്റവും വലിയ സമ്മാനം അമ്മയുടെ ഇഷ്ട്ടങ്ങളെ അമ്മയോട് കൂടെ ചേർക്കുക എന്നതായിരുന്നു... ഓസ്‌ക്കാർ വേദിയിൽ തന്റെ ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിയ അവതാരകനെ തല്ലിയ വിൽ സ്മിത്തിനെ കണ്ടപ്പോൾ ഞാൻ ഓർത്തത് അമ്മയെയാണ്.. കാലങ്ങളോളം നിറത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ട അമ്മ.

 

പ്രതിക്കരിക്കാൻ എനിക്ക് അറിയാതിരുന്ന നാളുകളിൽ, നിറം മങ്ങിയ നിറങ്ങൾക്കുള്ളിൽ ഇഷ്ട്ടങ്ങൾ ഒളിപ്പിച്ച അമ്മ.... പല്ല് പൊങ്ങിയവനെ, മുടിയില്ലാത്തവനെ, കറുത്തവരെ, പൊക്കം ഇല്ലാത്തവരെ, കളിയാക്കി,ഒളിഞ്ഞും തെളിഞ്ഞും ചിരിച്ച് അവരെ വേദനിപ്പിച്ച് കരയിപ്പിക്കലാണ് കാലങ്ങളായി നമ്മൾ ചെയ്യുന്നത്, കുറവുകളുള്ള ശരീരത്തിലെ വിശാലമായ മനസ് ആരും കാണാൻ ശ്രെമിക്കുന്നില്ല എന്നതാണ് സത്യം.. ആരുടേയും ശരീരത്തെ കളിയാക്കരുത് എന്നതാണ് നമ്മൾ ആദ്യം പഠിക്കേണ്ടുന്ന പാഠം,..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (3 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (6 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (51 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

Malayali Vartha Recommends