തിരക്കുള്ള എം ജി റോഡിലെ ഫുട്ട് പാത്തിൽ സി പി ഐ യുടെ യുവജന സംഘടനയുടെ പരിപാടിക്കുവേണ്ടി പന്തലു കെട്ടി ബ്ലോക്ക് ചെയ്തു; ഫൂട്ട് പാത്ത് അടച്ചത് മൂലം ആളുകൾ റോഡിലിറങ്ങി സഞ്ചരിക്കുന്നു; അപകടം സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്ന് യാത്രക്കാർ?

എറണാകുളം നഗരത്തിൽ ഏറ്റവും അധികം തിരക്കുള്ള എം ജി റോഡിലെ ഫുട്ട് പാത്തിൽ സി പി ഐ യുടെ യുവജന സംഘടനയുടെ പരിപാടിക്കുവേണ്ടി പന്തലു കെട്ടി ബ്ലോക്ക് ചെയ്തത് മൂലം നിരവധി കാൽ നട യാത്രക്കാരാണ് ക്ലേശം അനുഭവിക്കുന്നത്. കാൽനട യാത്രക്കാർക്ക് പ്രാധാന്യമുള്ള ഫൂട്ട് പാത്ത് അടച്ചത് മൂലം ആളുകൾ റോഡിലിറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
യാത്രക്കാർ റോഡിലിറങ്ങി സഞ്ചരിക്കുമ്പോൾ അവർക്കെന്തെങ്കിലും അപകടം സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്ന് യാത്രക്കാർ ചോദിക്കുന്നു. ഫുട്ട് പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ഫൈൻ അടപ്പിക്കുന്ന പോലീസുകാർ ഇത് കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണ്.
എന്തിന്റെ പേരിലാണെങ്കിലും കാൽ നട യാത്രക്കാർക്ക് സഞ്ചരിക്കേണ്ട ഫുട്ട് പാത്ത് അടച്ച് കെട്ടിയത് അംഗീകരിക്കാൻ പറ്റില്ല. അധികാരികൾ ഇടപെട്ട് യാത്രക്കാരുടെ ദുരിതത്തിന് ഒരു അറുതി വരുത്തണമെന്നാണ് ജനങ്ങൾ പറയുന്നത്. ഫുട്ട് പാത്ത് അടച്ച് കെട്ടിയതോടെ ആളുകൾ വളരെ അപകടകരമായ രീതിയിലാണ് റോഡിലൂടെ സഞ്ചരിക്കുന്നത്.
https://www.facebook.com/Malayalivartha