സായിയുടെ മാളത്തിൽ കയറി പൊക്കി ക്രൈംബ്രാഞ്ച്! പുട്ടപർത്തിയിലെ സുഖവാസകേന്ദ്രത്തിൽ ക്രൈംബ്രാഞ്ച് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.. നിർണായകനീക്കം; കേസ് സൂപ്പർ ട്വിസ്റ്റിലേക്ക്...

ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്താണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ പേരും പുറത്ത് വന്നത് . കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിളളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ ആദ്യം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നായിരുന്നു സായിയുടെ ആദ്യ പരാതി. പിന്നാലെ എല്ലാം കലങ്ങി മറിയുകയായിരുന്നു. എന്നാൽ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയതിന് പിന്നാലെ കേസിൽ സായിയെയും പ്രതി ചേർത്തു.
എന്നാൽ ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കിൽ കൂടുതൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞതായി ഹർജിയിൽ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.
സായ് ശങ്കറിന്റെ കാര്യത്തില്‍ സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് നടന്നത്. 29ന് കോടതി പറഞ്ഞു ഫോണ്‍ സമര്‍പ്പിക്കണം എന്ന്. അവരുടെ കയ്യിലാണ് 29, 30, 31 ദിവസങ്ങളില്‍ ഫോണുകള്‍ കേരളത്തിനെ പിടിച്ചുലയ്ക്കാന്‍ സാധിക്കുന്ന ചില രേഖകള്‍ ഫോണില്‍ നിന്നെടുത്ത് കളയണം. അതിനായി ഒരു ഐടി വിദഗ്ധനെ വേണം. ആകെ 72 മണിക്കൂറേ ഉളളൂ. അങ്ങനെയാണ് അറിയുന്ന സൈബര്‍ വിദഗ്ധനെ ബന്ധപ്പെടുന്നത്''.''അവന്‍ ഒരേ സമയം രണ്ട് മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്തു. കണ്‍ഫ്യൂഷനുണ്ടാക്കാനായിട്ടാണത്. ഒന്നില്‍ കിടക്കാനും മറ്റേതില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനും.ഇത് കണ്ടെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായ് ശങ്കർ സഹകരിച്ചില്ല. തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കറിന്റെ പുതിയ നീക്കം.
https://www.facebook.com/Malayalivartha