ആ കാഴ്ച കണ്ട് ഞെട്ടി...കാട്ടാക്കടയില്‍ പുലിയുടെ സാന്നിധ്യം കണ്ടതായി സംശയം... കുടംബസമേതം ബൈക്കില്‍ പോയ യാത്രക്കാരനാണ് പുലി ഓടി മറയുന്നതായി കണ്ടത്, ഭീതിയോടെ നാട്ടുകാര്‍

ആ കാഴ്ച കണ്ട് ഞെട്ടി... കാട്ടാക്കടയില്‍ പുലിയുടെ സാന്നിധ്യം കണ്ടതായി സംശയം... കുടംബസമേതം ബൈക്കില്‍ പോയ യാത്രക്കാരനാണ് പുലി ഓടി മറയുന്നതായി കണ്ടത്, ഭീതിയോടെ നാട്ടുകാര്‍.
കാട്ടാക്കട പട്ടണത്തില്‍ നിന്നും കുറച്ചു മാറി കാട്ടാക്കട - മണ്ഡപത്തിന്‍കടവ് റോഡില്‍ മൂന്നു കിമീ അകലെ ഊറ്റുകുഴയെന്ന ഭാഗത്താണ് പുലിയെ കണ്ടതായി പറയുന്നത്. ഇന്നലെ രാത്രി ഒമ്പതോടെയടുപ്പിച്ച് ബൈക്കില്‍ കുടുംബസമേതം പോകുകയായിരുന്നയാളാണ് ഊറ്റുകുഴി ഭാഗത്ത് എത്തിയപ്പോള്‍ പുലി ഓടി മറയുന്നതായി കണ്ടതെന്ന് പറയുന്നു പേടിച്ചുപോയ ഇദ്ദേഹം ബൈക്കില്‍ നിന്നു വീഴേണ്ടതായിരുന്നു. തുടര്‍ന്ന് ഈ വിവരം പഞ്ചായത്ത് അധികാരികളെ ഉടനെ അറിയിക്കുകയായിരുന്നു.
സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍ അടക്കമുള്ളവര്‍ എത്തി പരിശോധന നടത്തി. ഇവിടെ ചില കാല്‍പ്പാടുകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഈ ഭാഗത്തെ നിവാസികളോടു കരുതല്‍ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കാട്ടാക്കട പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. ഈ വിവരം വനംവകുപ്പിനെ അറിയിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അതേസമയം കാല്‍പ്പാടുകള്‍ പുലിയുടേതാണോ അതോ മറ്റേതെങ്കിലും ജീവിയുടേതാണോ എന്നതു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിനു ശേഷമേ നിര്‍ണയിക്കാനാകൂവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. വിവരം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ജനങ്ങളാകെ ഭീതിയിലായി. രാത്രി പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
പുലിയിറങ്ങിയതായുള്ള അഭ്യൂഹത്തെക്കുറിച്ച് അന്വേഷിക്കുമെന്നു വനംവകുപ്പ് ഡിഎഫ്ഒ പറഞ്ഞു. അടുത്തിടെയാണ് മാറനല്ലൂര്‍ മാവുവിള ഭാഗത്തു പുലിയെ കണ്ടതായി മീന്‍ കച്ചവടം നടത്തുന്നയാള്‍ കണ്ടെന്നു പറഞ്ഞതും പിന്നെ നടത്തിയ പരിശോധനയില്‍ അത് കാട്ടുപൂച്ചയായിരുന്നെന്നും സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha