സംസ്ഥാനത്ത് വീണ്ടും അനധികൃത ദത്ത് വിവാദം, മൂന്നര വയസുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ ദത്ത് നൽകി, കുഞ്ഞിനെ മാറ്റിയത് സുരക്ഷിതമല്ലാത്ത വീട്ടിലേക്ക്, കുട്ടിയുടെ മാതാവിനെതിരെ കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒന്നാണ് അമ്മയറിയാതെ കുഞ്ഞിനെ അനധികൃത ദത്ത് നൽകിയ സംഭവം. അനുപമ എന്ന അമ്മ നിയമപോരാട്ടത്തിലൂടെ തന്റെ കൂഞ്ഞിനെ സ്വന്തമാക്കുകയും ചെയ്ത ആ മുഹൂർത്തത്തിന് കേരളം സാക്ഷ്യം വഹിച്ചിരുന്നു.ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതി നിയോഗിച്ച പ്രത്യേക സംഘം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇപ്പോളിതാ വീണ്ടും സംസ്ഥാനത്ത് അനധികൃത ദത്ത് വിവാദം ഉയർന്നിരിക്കുകയാണ്.
ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിനെ സുരക്ഷിതമല്ലാത്ത വീട്ടിലേക്കാണ് മാറ്റിയതെന്നാണ് വിവരം. കോഴിക്കോടുള്ള ദമ്പതികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിനും അനധികൃതമായി ദത്ത് നല്‍കിയതിനും കുട്ടിയുടെ മാതാവിനെതിരെ പന്നിയങ്കര പോലീസ് കേസെടുത്തു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിവരംശിശുക്ഷേമ സമിതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വീഴ്‌ച കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ പിഎം തോമസ് പറഞ്ഞു. ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കുട്ടിയുടെ യഥാര്‍ഥ മാതാവിനെ വിളിച്ചുവരുത്തുമെന്നും പോലീസിന്റെ റിപ്പോർട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha