Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

സില്‍വര്‍ലൈന്‍ മുങ്ങാന്‍ സാധ്യത... റെയില്‍വേ ഭൂമിയില്‍ കല്ലിടുന്നത് വിലക്കി കേന്ദ്രം; സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ല; സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍

08 APRIL 2022 05:59 PM IST
മലയാളി വാര്‍ത്ത

സില്‍വര്‍ലൈനിന്റെ പേരില്‍ സംസ്ഥാനത്ത് പല കോണില്‍ നിന്നും പ്രതിഷേധം ആളികത്തികൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ഭൂമിയില്‍ കല്ലിടുന്നതും ആളുകള്‍ അത് എടുത്തുകളയുന്നതും പോലീസ് വന്ന് പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും എല്ലാം വാര്‍ത്തയായതാണ്. എന്നാല്‍ ഇപ്പോള്‍ കേന്ദം കോടതിയില്‍ പറഞ്ഞിരിക്കുന്നത് പിണറായി സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ കേന്ദ്രത്തിന് യാതൊരു പങ്കുമില്ലാത്ത തരത്തിലാണ്.

സില്‍വര്‍ലൈനിന്റെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരാണ് ഹൈക്കോടതിയില്‍ വിവരം അറിയിച്ചത്. സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍വേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി. പദ്ധതി സംബന്ധിച്ച് വെള്ളിയാഴ്ച നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഡിപിആര്‍ പരിഗണനയിലാണ്, റെയില്‍വേ ഭൂമിയില്‍ സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടില്ല എന്നീ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

പദ്ധതിയുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. സര്‍വേയുടെ പേരില്‍ വലിയ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഭൂമിയില്‍ വലിയ കല്ലുകള്‍ കണ്ടാല്‍ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയാറാകുമോ എന്നും കോടതി ചോദിച്ചു.സര്‍വേയില്‍ ഉള്‍പ്പെടുന്ന ഭൂമിക്ക് ലോണ്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടാണോ സര്‍വെ കല്ലുകള്‍ സ്ഥാപിക്കുന്നത്. സാമൂഹികാഘാത പഠനത്തിന് അനുമതിയുണ്ടോ. സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ. പുതുച്ചേരിയിലൂടെ റെയില്‍ കടന്നു പോകുന്നുണ്ടോ.ഇക്കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും ആവര്‍ത്തിച്ചിരുന്നു.പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാന്‍ എല്ലാ ശ്രമവും നടത്തും. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും വികസന പദ്ധതികള്‍ക്ക് ഒപ്പം പരിസ്ഥിതിയും സംരക്ഷിക്കുംമുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്തതാണു സില്‍വര്‍ ലൈന്‍ പദ്ധതി. സെമി അതിവേഗ ട്രെയിനുകള്‍ ഓടിച്ച് സംസ്ഥാനത്തെ പ്രധാന ജില്ലകളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കാനുള്ള ആശയമാണിത്. പദ്ധതി സാമ്പത്തികമായി നഷ്ടമുണ്ടാക്കില്ലെന്നാണ് ഇതു സംബന്ധിച്ച വിവിധ ഗവേഷണ ഏജന്‍സികളുടെ പ്രാഥമിക സാധ്യതാ പഠനങ്ങളും സര്‍വേകളും ചൂണ്ടിക്കാണിക്കുന്നത്.

കാസര്‍ഗോഡ് മുതല്‍ കൊച്ചുവേളി വരെ 532 കിലോമീറ്റര്‍ നീളുന്ന സെമി ഹൈ സ്പീഡ് റെയില്‍ ഇടനാഴിയാണു സില്‍വര്‍ ലൈന്‍. 56,443 കോടി രൂപയാണ് ഈ ഇരട്ടപ്പാതയ്ക്കു ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കാസര്‍ഗോഡ്തിരുവനന്തപുരം യാത്രാസമയം നാല് മണിക്കൂറില്‍ താഴെയാകും. ട്രെയിനുകള്‍ക്കു പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്നു മാറിയാണ് റെയില്‍ ഇടനാഴി നിര്‍മിക്കുക. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള പാതയ്ക്കു സമാന്തരമായിരിക്കും ഇടനാഴി. ഓരോ 500 മീറ്ററിലും ക്രോസിങ് സൗകര്യമുണ്ടാകും. 14 ജില്ലകളില്‍ പതിനൊന്നിലൂടെയും ഇടനാഴി കടന്നുപോകും.

കൊച്ചുവേളി കഴിഞ്ഞാല്‍ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്‌റ്റേഷനുകളാണു വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളുമായി ഇടനാഴി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. എല്ലാം ശരിയായി നടക്കുന്നുവെങ്കില്‍, 2024 ഓടെ പദ്ധതി കമ്മിഷന്‍ ചെയ്യും.

പദ്ധതി നടപ്പാക്കുന്നതിന് നിക്ഷേപ സമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനു കെറെയില്‍ ഉടന്‍ പ്രാരംഭ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ഉടന്‍ കമ്മിഷന്‍ ചെയ്യും. ഇടനാഴി നിര്‍മാണത്തിലൂടെ 50,000 പേര്‍ക്കു പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കുറഞ്ഞത് 11000 പേര്‍ക്കു നേരിട്ടു തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (21 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (51 minutes ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (1 hour ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (1 hour ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (2 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (2 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (2 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (3 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (3 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (4 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (4 hours ago)

Malayali Vartha Recommends