സിപിഎമ്മിന്റെ പൊള്ളത്തരം പൊളിഞ്ഞു... പണക്കൊഴുപ്പുകൊണ്ട് സംഘടിപ്പിച്ച ഒരു രാഷ്ട്രീയ മാമാങ്കം പതിവു കലാപരിപാടികളോടെ അവസാനിച്ചു എന്നതിനപ്പുറം കണ്ണൂരില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ദേശീയ രാഷ്ട്രീയത്തില്‍ യാതൊന്നും അടയാളപ്പെടുത്തുന്നില്ല

പണക്കൊഴുപ്പുകൊണ്ട് സംഘടിപ്പിച്ച ഒരു രാഷ്ട്രീയ മാമാങ്കം പതിവു കലാപരിപാടികളോടെ അവസാനിച്ചു എന്നതിനപ്പുറം കണ്ണൂരില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ദേശീയ രാഷ്ട്രീയത്തില്‍ യാതൊന്നും അടയാളപ്പെടുത്തുന്നില്ല. സീതാറാം യെച്ചൂരി മൂന്നാമതും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും പിണറായിയുടെ വിശ്വസ്തരും വിഎസ് പക്ഷത്തുനിന്ന് കൂറുമാറിയ ചിലരും പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കയറിപ്പറ്റിയതുമൊക്കെ രാഷ്ട്രീയമായി ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല. കേരളത്തില്‍ മാത്രമാണ് സിപിഎം എന്ന പാര്‍ട്ടി അവശേഷിക്കുന്നതെന്ന് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാലും ഇത്രയും വലിയ ഒരു തകര്‍ച്ച സഖാക്കള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ഇത് എങ്ങനെ അവര്‍ സഹിക്കുന്നു. രാജ്യമാകെ ഉറ്റുനോക്കിയ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടന്നപ്പോള്‍ അത് ഇങ്ങനെയൊരു പണിയാകും എന്ന് കരുതിയതേ ഇല്ല, എന്നാലും സഖാക്കളുടെ ഈ കീഴടങ്ങല്‍ സംഘികള്‍ക്ക് മുന്നിലാണല്ലോ, എന്ന് പറഞ്ഞാല്‍ സിപിഎം അവരുടെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യുറോയിലേക്ക് ഒരു അവര്‍ണ്ണ സമുദായത്തില്‍ നിന്നുള്ള അംഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. അത് ഈ രാജ്യത്തിന്റെ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൊണ്ട് തന്നെയാണ്.എന്ന് പറഞ്ഞാല്‍ നമ്മുടെ സംഘികള്‍ തുടങ്ങിവെച്ച പ്രതിഷേധം സഖാക്കളുടെ കീഴടങ്ങലില്‍ എത്തി.
ആര്‍.എസ്.എസിനെയും ബിജെപിയെയും ഒക്കെ സവര്‍ണ്ണ സംഘടനകള്‍ എന്ന് വിളിച്ച സിപിഎമ്മുകാര്‍ ശരിക്കും ഇപ്പോള്‍ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. 1964 ല്‍ രൂപം കൊണ്ട് സിപിഎമ്മിന്റെ പോളിറ്റ് ബ്യുറോയില്‍ 2022 ല്‍ മാത്രമാണ് അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രതിനിധി അംഗമാകുന്നത്. അത് ബിജെപിക്കാരുടെ പരിഹാസം ഏറ്റുവാങ്ങി മടുത്തപ്പോള്‍ ചരിത്രം തിരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചതുകൊണ്ട്. തെളിച്ച് പറഞ്ഞാല്‍ സംഘികള്‍ ഉയര്‍ത്തിയ രാഷ്ട്രീയ പ്രചാരണത്തിന് മുന്നില്‍ സിപിഎം കീഴടക്കിയിരിക്കുന്നു. ഇനിയും ഇവര്‍ എങ്ങനെ പുരോഗമനവും നവോത്ഥാനവും പറയും. ഇനിയെങ്ങനെ അടിസ്ഥാന വര്‍ഗ ജനവിഭാഗത്തിന്റെ പോരാളികള്‍ എന്ന് സഖാക്കള്‍ പറയും.
പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോം പി.ബി അംഗമാകുമ്പോള്‍ അത് സഖാക്കള്‍ സംഘികള്‍ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയത് തന്നെയാണ്.എന്നാലും സഖാക്കള്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു, ഈ ബൂര്‍ഷ്വ സെറ്റപ്പിലൂടെ ഈ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍..? എന്ത് പറഞ്ഞിട്ട് എന്ത് കാര്യം.എന്നാലും പറയാതിരിക്കാനും കഴിയില്ലല്ലോ..? എല്ലാം വെറും താത്വിക അവലോകനമായി മാത്രം കണ്ടാല്‍ ശെരിക്കും സഖാക്കള്‍ സമൂഹത്തെ മനോഹരമായി കബളിപ്പിക്കുകയല്ലേ എന്ന് സംശയിച്ചാലും തെറ്റ് പറയാനാകില്ല..
എന്നാലും സഖാക്കളേ ഈ മതമില്ലാത്ത ജീവനും ജാതി രഹിത സമൂഹവും എന്നൊക്കെ പറഞ്ഞാല്‍ അതില്‍ നിങ്ങളുടെ പിബിയും ഉള്‍പ്പെടില്ലേ? എന്തിനേറെ പറയുന്നു,,? എന്ത് പറഞ്ഞിട്ടെന്ത് കാര്യം..? കഷ്ട്ടം തന്നെ സഖാക്കളേ,,കഷ്ട്ടം,,നിങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ് സംഘികള്‍ക്ക് മുന്നില്‍,,ഇനിയും നിങ്ങള്‍ ബിജെപിയെ ഒറ്റപെടുത്താനായി മുന്നോട്ട് പോവുക..നിങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ടല്ലോ..വലിയ വലിയ സ്വപ്നങ്ങള്‍ കാണുന്നതാണല്ലോ, മുന്നോട്ടുള്ള പ്രയാണത്തിന്റെ ശക്തി,,അല്ലയോ സഖാക്കളേ,,നിങ്ങള്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയുടെ ആ വളര്‍ച്ചയുണ്ടല്ലോ..അത് സമാനതകളില്ലാത്തതാണ്..അതുകൊണ്ട് നിങ്ങള്‍ ഇനിയും അവരെ ഒറ്റപ്പെടുത്തണം എന്നിട്ട് രാജ്യത്തെ ഏക കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയുള്ള കേരളത്തിലും അവര്‍ക്ക് ശക്തിയാര്‍ജിക്കാനുള്ള അവസരം കൂടി കൊടുക്കുക..അല്ലാതെ നിങ്ങളോട് എന്ത് പറയാനാ..?
പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്ന മഹാകാര്യമായി പറയുന്നത് പശ്ചിമബംഗാളില്‍നിന്നുള്ള രാമചന്ദ്ര ഡോമിനെ പൊളിറ്റ് ബ്യൂറോയിലേക്കെടുത്ത് ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നാണ്. വാസ്തവത്തില്‍ സിപിഎം പുലര്‍ത്തുന്ന ദളിത് വിരോധത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. പാര്‍ട്ടി നിലവില്‍ വന്ന് ആറ് പതിറ്റാണ്ടോളമായിട്ടും പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ ഇതുവരെ ഒരു ദളിതന് പ്രവേശനം നല്‍കാതിരുന്നതിനു പിന്നിലെ സവര്‍ണ മനോഭാവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
പൊളിറ്റ് ബ്യൂറോയില്‍ ദളിതരില്ലാതെ പോയത് ചരിത്രപരമായ കാരണങ്ങളാലാണെന്ന് യെച്ചൂരി പറയുന്നത് ശുദ്ധ കാപട്യമാണ്. മറ്റ് പാര്‍ട്ടികള്‍ സ്വന്തം അധ്യക്ഷനായും മുഖ്യമന്ത്രിയായും രാഷ്ട്രപതിയായുമൊക്കെ ദളിതരെ നിയോഗിച്ചപ്പോള്‍ സിപിഎമ്മിനു മാത്രം ഇക്കാര്യത്തില്‍ എന്തായിരുന്നു തടസ്സം?
പിണറായിയുടെ കാപട്യവും പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ പുറത്തായി. സമ്മേളന കാലത്ത് ചര്‍ച്ചയാവാതാരിക്കാന്‍ കെ റെയിലിന്റെ കല്ലിടല്‍ നിര്‍ത്തിയിരുന്നു. സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പിണറായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ സാമൂഹ്യാഘാത പഠനം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും, റെയില്‍വെയുടെ ഭൂമിയില്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും, സാമ്പത്തികാനുമതിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഇതോടെ പിണറായി ജനങ്ങളോട് നുണ പറയുകയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ കേന്ദ്രമന്ത്രി വി. മുരളീധരനു നേരെ കുതിര കയറിയ മുഖ്യമന്ത്രിക്ക് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ച കാര്യങ്ങളില്‍ മിണ്ടാട്ടം മുട്ടി. കോണ്‍ഗ്രസ്സുകാരനായ കെ.വി.തോമസിനെ പിടിച്ചുവലിച്ച് കണ്ണൂരില്‍ എത്തിക്കാന്‍ കഴിഞ്ഞതിലൂടെ ഒന്നുരണ്ടു ദിവസം മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞതിനപ്പുറം പാര്‍ട്ടി കോണ്‍ഗ്രസ്സ് ഒരു രാഷ്ട്രീയ പ്രഹസനമായി അവസാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























