കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷം, കാര്‍ഷിക നിയമം തിരിച്ചുവരുമെന്ന് വിശ്വാസം, സുരേഷ് ഗോപി എം.പിയുടെ പരാമര്‍ശം അവഹേളനമെന്ന് ആരോപിച്ച് കര്‍ഷക പ്രതിഷേധം

കര്‍ഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സുരേഷ് ഗോപി എംപിക്കെതിരെ തൃശൂരില്‍ കര്‍ഷക പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. കാര്‍ഷിക നിയമം തിരിച്ചുവരുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.കര്‍ഷക സംഘമാണ് സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.കൈനീട്ട വിവാദത്തില്‍ പെട്ടിരിക്കവെയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ കര്‍ഷക സംഘം പ്രതിഷേധം നടത്തുന്നത്.
എന്നാൽ കൈനീട്ട വിവാദത്തില്‍ സുരേഷ്‌ഗോപി വിശദീകരണവുമായി എത്തിയിരുന്നു വണങ്ങുക എന്നത് ആചാരത്തിന്റെ ഭാഗമാണ്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്.തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്കും കുട്ടികള്‍ക്കും സുരേഷ് ഗോപി വിഷുകൈനീട്ടം നല്‍കിയത് വിവാദമായിരുന്നു.
കുട്ടികള്‍ വാഹനത്തിലിരുന്ന് കൈനീട്ടം നല്‍കുന്ന സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിക്കുന്ന വിഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് എംപി വിശദീകരണവുമായി രംഗത്തെത്തിയത്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കാറില്‍ കൈനീട്ടവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകള്‍ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഒടുവില്‍ പണം വാങ്ങിയ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.അതേസമയം ക്ഷേത്ര മേല്‍ശാന്തിമാര്‍ക്ക് വിഷുക്കൈനീട്ടത്തിനുള്ള തുക നല്‍കിയത് വിവാദമായതോടെ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു.
വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്. കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്നാണ് ദേവസ്വം ബോർഡിന്‍റെ വാർത്താക്കുറിപ്പില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha























