വീട് വച്ചത് ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലത്ത്, സർക്കാർ സ്വാധീനമുള്ളതിനാൽ ഈ ഭൂമി ഏറ്റെടുക്കുന്നില്ല, സ്മാരക നിർമ്മാണത്തിനായി സമരം ആരംഭിക്കും, ഡി.ജി.പി ബി.സന്ധ്യക്കെതിരെ സ്വാമി ഗംഗേശാനന്ദ

ഡി.ജി.പി ബി.സന്ധ്യക്കെതിരെ ആപോപണവുമായി സ്വാമി ഗംഗേശാനന്ദ രംഗത്ത്. കണ്ണമ്മൂലയിൽ ബി.സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജൻമസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. എന്നാൽ ബി.സന്ധ്യയുടെ സ്വാധീനം കൊണ്ട് ഈ ഭൂമി സർക്കാർ ഏറ്റെടുക്കുന്നില്ല.അതിനാൽ സ്മാരക നിർമ്മാണത്തിനായി സമരം ആരംഭിക്കുമെന്നും ഗംഗേശാനന്ദ പറഞ്ഞു.
അതേസമയം, തൻെറ ജനനേന്ദ്രിയം മുറിച്ച കേസിൻെറ ഗൂഡാലോചനയിൽ ബി.സന്ധ്യക്ക് പങ്കില്ലെന്നാണ് ഇപ്പോൾ ഗംഗേശാനന്ദ പറയുന്നത്. വാർത്താ സമ്മേളനത്തിനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതിൽ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാം മാഡത്തിന്റെ അറിവോടെയാണെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്.
ബി.സന്ധ്യയെ ചോദ്യം ചെയ്താൽ ജനനേന്ദ്രിയം മുറിച്ച കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്നും തന്റെ ജനനേന്ദ്രിയം മുറിച്ചശേഷം ആരോപണവിധേയയായ പെൺകുട്ടി പോയത് എഡിജിപി സന്ധ്യയുടെ വീട്ടിലേക്കാണെന്നുമാണ് ഗംഗേശാനന്ദ ആരോപിച്ചത്. ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം വാങ്ങിയ സന്ധ്യയുടെ അറിവോടെയാണ് എല്ലാം നടന്നത്.
സംഭവത്തിനു പിന്നിൽ കൂടുതൽ ആളുകളുണ്ട്. ബി.സന്ധ്യ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുവരാത്തത് ഇത്തരം കാര്യങ്ങൾ കാരണമാണ്. അതിനനുസരിച്ചുള്ള രേഖകൾ മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാണുമെന്നും ഗംഗേശാനന്ദ ഒരു പ്രമുഖ ചാനലിന്റെ ഓൺലൈനോട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























