സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാഗമണ്ണിലെ പാലൊഴുകുംപാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിനോദ സഞ്ചാരത്തിനെത്തിയ യുവാവാണ് മുങ്ങിമരിച്ചത്. ആലപ്പുഴ എഴുപ്പുര അവലോകുന്ന് തോണ്ടന്‍ കുളങ്ങര കരയില്‍ ചാക്കോയുടെ മകന്‍ രോഹിത് (23) ആണ് മരിച്ചത്.
പാലാഴുകും പാറയില്‍ വെള്ളചാട്ടത്തിന്റെ ദ്യശ്യങ്ങള്‍ കൂടെയുള്ളവര്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയില്‍ രോഹിത് കയത്തില്‍ ഇറങ്ങിയിരുന്നു. കരയില്‍ നിന്നവര്‍ ഏറെ സമയം കഴിഞ്ഞിട്ടും രോഹിതിനെ കാണാതെ വന്നപ്പോള്‍ ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു.
മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിക്കാന്‍ കഴിഞ്ഞത്.
പകല്‍ 11 ഓടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും വാഗമണ്‍ ഡിടിപി സി ഗാര്‍ഡുമാരും തെരച്ചില്‍ നടത്തി. മൂന്നോടെ മൃതശരീരം കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
കഴിഞ്ഞ മാസം മലയാറ്റൂരില്‍ കൂട്ടുകാരൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചിരുന്നു. പെരുമ്പാവൂര്‍ ഇളമ്പകപ്പള്ളി കൈയുത്തിയാല്‍ ചെട്ടിയാക്കുടി ജോമോന്‍ (26) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഏഴോടെ മലയാറ്റൂര്‍ ആറാട്ട് കടവിലായിരുന്നു അപകടം. കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
https://www.facebook.com/Malayalivartha























