ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കാവ്യയ്‌ക്കെതിരെ നിര്‍ണായക നീക്കം;കാവ്യാമാധവനെതിരേ നിയമനടപടി; ആ നീക്കത്തിന് അന്വേഷണസംഘത്തിനു പച്ചക്കൊടി;

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനും അദ്ദേഹവുമായി ബന്ധമുള്ളവര്‍ക്കും താല്‍ക്കാലികമായ ആശ്വാസമാണിപ്പോള്‍. ഏപ്രില്‍ 18 വരെ കാവ്യയെ ചോദ്യം ചെയ്‌തേക്കില്ല. കേസില്‍ ഉന്നത തലത്തില്‍ ചില ഇടപെടല്‍ നടന്നുവെന്നാണ് സൂചന. കൊച്ചി ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കാവ്യാ മാധവനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ അന്വേഷണസംഘത്തിനു പച്ചക്കൊടി. ആത്മവിശ്വാസമുണ്ടെങ്കില്‍ കൂടുതല്‍ നടപടികളിലേക്കു കടക്കാമെന്നാണു നിയമോപദേശം. കോടതിയില്‍ കേസ് വരാനുള്ള സാധ്യത കണക്കിലെടുത്തു തിരിച്ചടിയുണ്ടാവില്ലെന്നു ഉറപ്പാക്കിവേണം മുന്നോട്ടുനീങ്ങാനെന്നും അന്വേഷണസംഘത്തിനു നിര്‍ദേശമുണ്ട്.
ഈ സാഹചര്യത്തില്‍ അതിനു വ്യക്തവും ശക്തവുമായ തെളിവു നിരത്തിയാകും അന്വേഷണസംഘം മുന്നോട്ടു നീങ്ങുക. സാക്ഷിയെന്ന നിലയില്‍ കാവ്യ ചോദ്യംചെയ്യലിനോടു നിസഹകരിക്കുന്ന പക്ഷം എടുക്കേണ്ട നടപടികളെപ്പറ്റി ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടിയിരുന്നു.
സി.ആര്‍.പി.സി. 160 പ്രകാരമാണു നിലവില്‍ നോട്ടിസ് നല്‍കിയത്. ഇതനുസരിച്ച് 65 വയസു പിന്നിട്ടവര്‍, സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വീട്ടിലെത്തിവേണം സാക്ഷിമൊഴിയെടുക്കാന്‍.
സി.ആര്‍.പി.സി. സെക്ഷന്‍ 41 (എ) പ്രകാരം നോട്ടിസ് നല്‍കി ചോദ്യം ചെയ്യുന്നതാണു ഇനി പരിഗണിക്കുന്നത്. പ്രതിയാകാന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്നവര്‍ക്കുള്ള നോട്ടിസ് പ്രകാരം ചോദ്യം ചെയ്യലിനു വിളിപ്പിച്ചാല്‍ സ്ത്രീയെന്ന പരിഗണന ഇവര്‍ക്കു ലഭിക്കില്ല. എ.ഡി.ജി.പി: എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കുന്നതിനാല്‍ തീരുമാനം ഉടനുണ്ടായേക്കും.
തുടരന്വേഷണത്തില്‍ കാവ്യാ മാധവന് ആക്രമണത്തിന് ഇരയായ നടിയോടു കടുത്ത പകയുണ്ടായിരുന്നെന്നും അവരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രതിയുടെ സഹോദരന്‍ മറ്റൊരു വ്യക്തിയോടു സംസാരിക്കുന്ന ഓഡിയോ അന്വേഷണസംഘം കോടതിക്കു കൈമാറിയിട്ടുണ്ട്.
ഒന്നാംപ്രതി വെളിപ്പെടുത്തിയ മാഡം കാവ്യയാണോ എന്നതും നിര്‍ണായകമാണ്. കാവ്യയ്‌ക്കെതിരേ നേരത്തെ മുതല്‍ ആരോപണത്തിന്റെ മുന നീണ്ടിരുന്നുവെന്നതും ചൂണ്ടിക്കാട്ടി 41 (എ) പ്രകാരം നോട്ടിസ് നല്‍കാം. അങ്ങനെയെങ്കില്‍ പോലീസ് ഭീഷണി ആരോപിച്ചോ മുന്‍കൂര്‍ജാമ്യത്തിനോ കോടതിയെ സമീപിക്കാനാവും കാവ്യയുടെ നീക്കം.
ചോദ്യം ചെയ്യലിന് അനിയോജ്യമായ സ്ഥലം കാവ്യ മാധവന്‍ ഏപ്രില്‍ 18 വരെ അറിയിച്ചില്ലെങ്കില്‍ പത്മസരോവരം വീട്ടില്‍ അന്വേഷണ സംഘമെത്തും. പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വച്ചാകും ചോദ്യം ചെയ്യല്‍. മാത്രമല്ല, സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കാവ്യയ്‌ക്കൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലും അന്വേഷണ സംഘത്തിന്റെ ആലോചനയിലുണ്ട്.മഞ്ജുവാര്യയെ ചോദ്യം ചെയ്ത പോലെ ഏതെങ്കിലും ഹോട്ടല്‍ തിരഞ്ഞെടുക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചന. എന്നാല്‍ കാവ്യ ഇക്കാര്യം സമ്മതിച്ചേക്കില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ചൊവ്വയോ ബുധനോ അന്വേഷണ സംഘം ആലുവയിലെ കാവ്യയുടെ വീട്ടിലെത്തും. അടുത്ത തിങ്കളാഴ്ച ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികളും പ്രതികളുടെ അഭിഭാഷകരുടേയും നീക്കങ്ങള്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസം സൃഷ്ടിക്കുകയാണ് റിട്ട എസ് പി ജോര്‍ജ് ജോസഫ്. അന്വേഷണ ഉദ്യോഗസ്ഥരെ വരിഞ്ഞ് കെട്ടിയിരിക്കുകയാണ്. വിചാരണ കോടതിയിലും ഹൈക്കോടതികളിലും പ്രതികളാകാന്‍ സാധ്യത ഉള്ളവര്‍ നിരന്തരം ഹര്‍ജി ഫയല്‍ ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ പോലീസിന് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നും അദ്ദഹം ചോദിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ചര്‍ച്ചയിലാണ് റിട്ട എസ് പി ജോര്‍ജ് ജോസഫ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























