അന്വേഷണ സംഘത്തെ വരിഞ്ഞ് മുറുക്കി കാവ്യ...മുൻകൂർ ജാമ്യത്തിന് സാധ്യത...വിടാതെ ക്രൈംബ്രാഞ്ചും

പ്രതികളും പ്രതികളുടെ അഭിഭാഷകരുടേയും നീക്കങ്ങൾ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസം സൃഷ്ടിക്കുകയാണ് റിട്ട എസ് പി ജോർജ് ജോസഫ്. അന്വേഷണ ഉദ്യോഗസ്ഥരെ വരിഞ്ഞ് കെട്ടിയിരിക്കുകയാണ്.
വിചാരണ കോടതിയിലും ഹൈക്കോടതികളിലും പ്രതികളാകാൻ സാധ്യത ഉള്ളവർ നിരന്തരം ഹർജി ഫയൽ ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ പോലീസിന് എന്താണ് ചെയ്യാൻ സാധിക്കുകയെന്നും അദ്ദഹം ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു ജോർജ് ജോസഫിന്റെ വാക്കുകൾ.
ജോർജ് ജോസഫ് പറഞ്ഞത്-'കേസിന്റെ ഇതുവരെയുള്ള അന്വേഷണം പരിശോധിച്ചാൽ അന്വേഷണം തടസപ്പെടുത്താൻ കോടതിയെ ദുരുപയോഗപ്പെടുത്തുകയാണെന്നാണ് തോന്നുന്നത്. പോലീസിനെതിരെ ഹർജി വന്നുകൊണ്ടിരിക്കുകയാണ്.
അത് അനുവദിക്കാൻ പാടില്ല. പോലീസിനെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുതയോ അല്ലേങ്കിൽ തള്ളാനോ ഉള്ള അധികാരം കോടതികൾക്ക് ഉണ്ട്'.'പ്രതികളും പ്രതികളുടെ അഭിഭാഷകരുടേയും നീക്കങ്ങൾ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്.
ഇത്തരത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥരെ വരിഞ്ഞ് കെട്ടി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത വിധത്തിൽ നിരന്തരം വിചാരണ കോടതിയിലും ഹൈക്കോടതികളിലും പ്രതികളാകാൻ സാധ്യത ഉള്ളവർ നിരന്തരം ഹർജി ഫയൽ ചെയ്യുകയാണ്'.
'ഈ സാഹചര്യത്തിൽ പോലീസിന് എന്താണ് ചെയ്യാൻ സാധിക്കുക. പോലീസിന് തുടക്കത്തിൽ സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു. കാവ്യയ്ക്ക് എന്തിനാണ് നോട്ടീസ് കൊടുക്കുന്നത്. അവർക്കെതിരായ തെളിവുകൾ ഉണ്ടല്ലോ. പോലീസ് കാവ്യയോട് സൗഹാർദ്ദപൂർവ്വമായല്ല , നിയമപരമായാണ് പെരുമാറേണ്ടത്', ജോര്‍ജ് ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha























