സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞെങ്കിലും പൊലീസുകാരുടെ കഷ്ടപ്പാടിന് മാത്രം കുറവില്ല.... കൊവിഡ് മാനദണ്ഡങ്ങളില്‍ വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും

സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞെങ്കിലും പൊലീസുകാരുടെ കഷ്ടപ്പാടിന് മാത്രം കുറവില്ല.... കൊവിഡ് മാനദണ്ഡങ്ങളില്‍ വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും.
പോസ്റ്റ്മോര്‍ട്ടത്തിനും ജയില്‍ പ്രവേശനത്തിനും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് ഇപ്പോഴു്ള്ള പ്രശ്‌നം. സര്‍ക്കാര്‍ ആശുപത്രികളില്‍ പലയിടത്തായി ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് സമയപരിധിയുമുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ കുറഞ്ഞത് മൂന്നു മണിക്കൂര്‍ വൈകും. ചിലപ്പോള്‍ അടുത്ത ദിനത്തിലേക്ക് നീളും. ദൂരെ സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങളുമായി പോകേണ്ട ഉറ്റവരുടെ കാത്തിരിപ്പ് ദുരിതം ചെറുതല്ല.
അതേസമയം സങ്കീര്‍്ണ്ണതകളിങ്ങനെ.... പരിശോധനയില്ലാതെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്താല്‍ ഡോക്ടറും സഹായികളും രോഗ ഭീതിയിലാകും. കൊവിഡ് നഷ്ടപരിഹാരത്തിന് പരിശോധന ആവശ്യം.
കാരണം വ്യക്തമാകാത്ത മരണങ്ങളില്‍ മാത്രമായി ആര്‍.ടി.പി.സി.ആര്‍ പരിശോധന പരിമിതപ്പെടുത്തണം .അംഗീകൃത സ്വകാര്യ ലാബുകളുടെ റിപ്പോര്‍ട്ടും സ്വീകരിക്കണം
ജയില്‍ വകുപ്പ് ജില്ലയില്‍ ഒന്നു വീതം നടത്തിയിരുന്ന സി.എഫ്.എല്‍.ടി.സികള്‍ നിറുത്തിയതിനാല്‍ തടവുകാരെ നേരെ ജയിലിലേക്ക് പ്രവേശിപ്പിക്കണം.
ആര്‍.ടി.പി.സി.ആര്‍ ഫലവുമായി വരാത്തവരെ പ്രത്യേക മുറികളില്‍ താമസിപ്പിക്കും. പിറ്റേന്ന് പൊലീസുകാര്‍ കൂട്ടിക്കൊണ്ടുപോയി ഫലവുമായി വരണം.
പോസിറ്റീവാകുന്നവരെ പാര്‍പ്പിക്കാന്‍ ജില്ലകള്‍ തോറും സൗകര്യം ഉണ്ടാക്കണമെന്നാണ് ഉത്തരവ്.
കൊവിഡ് പോസിറ്റീവായി ഏപ്രില്‍ ഒന്നിനു ശേഷം ആരും എത്തിയിട്ടില്ലെന്നാണ് വിവരം.വിദൂരങ്ങളില്‍ നിന്നെത്തുന്ന പൊലീസുകാര്‍ സ്വന്തം പണം മുടക്കി സ്വകാര്യ ലാബുകളില്‍ തടവുകാരുടെ ടെസ്റ്റ് നടത്തി ഫലമെത്തിച്ച് തടിയൂരുകയാണ്.
" f
https://www.facebook.com/Malayalivartha





















