കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾക്ക് കിറ്റ് നൽകിയ സമയത്ത് കിറ്റിലെ സഞ്ചിയിൽപ്പോലും തട്ടിപ്പും വെട്ടിപ്പും നടത്തിയവരാണ്; അങ്ങനെയുള്ളവരാണ് കാൽ തൊട്ടു വന്ദിക്കുന്നതിനെതിരെ വിമർശിക്കുന്നത്; അതെല്ലാം കയ്യിൽ വച്ചാൽ മതി; ഈ കേരളം നിങ്ങളുടേത് ആരുടേതുമല്ല; ഈ കേരളം എല്ലാവരുടേതുമാണ്; ആഞ്ഞടിച്ച് സുരേഷ് ഗോപി

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ വിഷുക്കെെനീട്ടം പരിപാടി വിവാദങ്ങൾക്കിടയിലും നടക്കുന്നുണ്ട്. തന്നെ വിമർശിച്ചവരെ ശക്തമായ ഭാഷയിൽ മറുപടി കൊടുക്കുന്നുണ്ട് അദ്ദേഹം. തൃശൂരിൽ നടന്ന വിഷുക്കൈനീട്ടം പരിപാടി കഴിഞ്ഞിരുന്നു.
കൈ നേട്ടം സ്വീകരിച്ച യുവതികൾ സുരേഷ് ഗോപിയുടെ കാൽതൊട്ട് വന്ദിക്കുകയുണ്ടായി. ഈ സംഭവം വലിയ വിവാദങ്ങൾ ഉണ്ടാക്കി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ വീണ്ടും സുരേഷ്ഗോപിയുടെ വിഷു കൈനീട്ടം പരിപാടി നടന്നിരുന്നു. തനിക്ക് വിഷുക്കണി സമ്മാനിച്ച യുവതിയുടെ കാൽതൊട്ടു സുരേഷ് ഗോപി വന്ദിച്ചിരുന്നു.
സുരേഷ്ഗോപി കാൽതൊട്ടു വന്ദിച്ചപ്പോൾ യുവതി സുരേഷ് ഗോപിയുടെയും കാൽ തൊട്ടു വന്ദിക്കുയുണ്ടായി. കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾക്ക് കിറ്റ് നൽകിയ സമയത്ത് കിറ്റിലെ സഞ്ചിയിൽപ്പോലും തട്ടിപ്പും വെട്ടിപ്പും നടത്തിയവരാണ്. അങ്ങനെയുള്ളവരാണ് കാൽ തൊട്ടു വന്ദിക്കുന്നതിനെതിരെ വിമർശിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതെല്ലാം കയ്യിൽ വച്ചാൽ മതി. ഈ കേരളം നിങ്ങളുടേത് ആരുടേതുമല്ല. ഈ കേരളം എല്ലാവരുടേതുമാണ്. നിങ്ങൾ മാത്രം അങ്ങനെ കൈവശം വയ്ക്കാമെന്ന് വിചാരിക്കേണ്ട. അങ്ങനെയുണ്ടെങ്കിൽ അതിനെ പൊട്ടിച്ചെടുക്കാൻ ഇവിടെ ശക്തികേന്ദ്രങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















