മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി.... പാളംതെറ്റിയ ട്രെയിന്‍ മറ്റൊരു തീവണ്ടിയില്‍ ഉരസി, ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍

മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി.... ദാദര്‍ - പുതുച്ചേരി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപത്തായാണ് പാളംതെറ്റിയത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. ദാദര്‍ ടെര്‍മിനസില്‍ നിന്ന് പുതുച്ചേരിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച രാത്രി 9.45-ഓടെയാണ് അപകടം ഉണ്ടായത്. പാളംതെറ്റിയ ട്രെയിന്‍ മറ്റൊരു തീവണ്ടിയില്‍ ഉരസുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചെറിയ കൂട്ടിയിടിയാണ് നടന്നതെന്ന് സെന്‍ട്രല്‍ റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha





















