കാഞ്ഞിരപ്പള്ളിയില്‍ യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് യുവാവിന് മര്‍ദ്ദിച്ച സംഭവം... യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍

കാഞ്ഞിരപ്പള്ളിയില്‍ യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് യുവാവിന് മര്‍ദ്ദിച്ച സംഭവം... യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍.
മുണ്ടക്കയത്ത് വണ്ടന്‍പതാല്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ മര്‍ദ്ദിച്ചെന്ന കേസില്‍ പാല വള്ളിച്ചിറ മാങ്കൂട്ടത്തില്‍ ഫെമില്‍ തോമസ് (20), പാലാ മംഗലത്ത് ഇമ്മാനുവല്‍ ജോസഫ് (21), പാലാ ചെത്തിമറ്റം പെരുമ്പള്ളിക്കുന്നേല്‍ മിഥുന്‍ സത്യന്‍ എന്നിവരെ് പോലീസ് അറസ്റ്റ് ചെയ്തു.
മര്‍ദ്ദനമേറ്റ യുവാവ് പാല സ്വദേശിനിയായ യുവതിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് ഇവര്‍. പരിചയത്തിലായതിന് ശേഷം ഇവര്‍ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം യുവതി ഫെമിലിനെ അറിയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ യുവതിയാണെന്ന വ്യാജേന ഫെമിലും സുഹൃത്തുക്കളും സന്ദേശങ്ങള്‍ അയച്ചു. നേരില്‍ കാണാമെന്നും അറിയിച്ചു.
പ്രതികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയ യുവാവിനെ മൂന്ന് പേരും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വഴിയില്‍ ഇറക്കി വിട്ടു. തുടര്‍ന്ന് പാലായിലേക്ക് പോകുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. വധശ്രമത്തിന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha





















