ഒന്നര മാസം മുന്‍പ് തകരാര്‍ പരിഹരിക്കാനായി വര്‍ക്ഷോപ്പില്‍ കൊടുത്തിരുന്നു.... എലപ്പുള്ളി പാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത

ഒന്നര മാസം മുന്‍പ് തകരാര്‍ പരിഹരിക്കാനായി വര്‍ക്ഷോപ്പില്‍ കൊടുത്തിരുന്നു.... എലപ്പുള്ളി പാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത.
എന്നാല്‍ കാര്‍ എവിടെയാണ് കൊടുത്തതെന്നോ മറ്റു വിവരങ്ങളോ അറിയില്ല. മകന്റെ മരണശേഷം കാറിനെ കുറിച്ച് ചിന്തിച്ചില്ലെന്നതാണ് സത്യം. കാര്‍ എവിടെയാണോന്നോ ആരാണ് ഉപയോഗിക്കുന്നത് എന്നോ അറിയില്ല. സഞ്ജിത്തിന്റെ കാറില്‍ കൊലയാളികള്‍ വന്ന വിവരം വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും സുനിത ഒരു പ്രമുഖ മാധ്യമത്തോടു പറഞ്ഞു. കൊലയ്ക്കു ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച കെ.എല്‍ 11 എ.ആര്‍ 641 എന്ന വാഹനം നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു പൊലീസ് അറിയിച്ചിരുന്നു.
കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചനകള്‍ .
വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ രണ്ടു കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറില്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നിട്ടുള്ളത്. സംഭവത്തില്‍ ആസൂത്രണവുമുണ്ട്. അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച സൂചനകള്‍.
എന്നാല്‍ ആരെയും എഫ്ഐആറില്‍ പ്രതിചേര്‍ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുെട അടിസ്ഥാനത്തിലാണ് എഫ്ഐആര്‍. ഇന്നു രാവിലെ പത്തു മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം നടക്കുക.
"
https://www.facebook.com/Malayalivartha





















