പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കം...മെയ് 2 വരെയാണ് മേള നടക്കുക, 32 ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പമേളയില്‍ വിവിധ മത്സരവും, എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പ്രൊഫഷണല്‍ ട്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള കലാസമിതികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും

പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കം...മെയ് 2 വരെയാണ് മേള നടക്കുക, 32 ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പമേളയില്‍ വിവിധ മത്സരവും, എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പ്രൊഫഷണല്‍ ട്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള കലാസമിതികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
കുമളി പഞ്ചായത്ത്, തേക്കടി അഗ്രി കള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവരാണ് മേളയുടെ സംഘാടകര്‍. കല്ലറയ്ക്കല്‍ ഗ്രൗണ്ടിലാണ് പുഷ്പമേളയ്ക്ക് തുടക്കം കുറിച്ചത്.
മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് തയ്യാറാക്കുന്ന പതിനായിരക്കണക്കിന് ചെടികളും, പൂക്കളും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. ഇതോടൊപ്പം അമ്യൂസ്മെന്റ് പാര്‍ക്കും ക്രമീകരിച്ചിട്ടുണ്ട്.
മുപ്പത്തിരണ്ടണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പമേളയില്‍ വിവിധ മത്സരവും, എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പ്രൊഫഷണല്‍ ട്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള കലാസമിതികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അവതരിപ്പിക്കും.
മാത്രവുമല്ല തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി വിപുലമായ ടൂറിസം സെമിനാറും, ജൈവകൃഷി പ്രോത്സാഹനം മുന്നില്‍ കണ്ട് ജൈവ കര്‍ഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ഹൈടെക്ക് ഡൂം പന്തലില്‍ അറുപതില്‍പരം വാണിജ്യ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊറോണ മഹാമാരി മൂലം തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിനുണ്ടായ മാന്ദ്യമകറ്റാന്‍ പുഷ്പമേളയിലൂടെ സാധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha





















