തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ശക്തം; പ്രതികള്‍ സഞ്ചരിച്ച വാഗണാര്‍ കാറിന്‍റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി; സുബൈറിന്‍റെ കൊലപാതകികളെ പിടിക്കാൻ കച്ച കെട്ടിയിറങ്ങി പോലീസ്

പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതക രാഷ്ട്രീയം എന്ന തരത്തിലാണ് കേസന്വേഷിക്കുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.പ്രതികള്‍ സഞ്ചരിച്ച വാഗണാര്‍ കാറിന്‍റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി.
കൊല്ലെപ്പെട്ട സുബൈറിന്‍റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്അക്രമിസംഘത്തിലെ രണ്ട് പേരെ താൻ കണ്ടു എന്ന് പാലക്കാട് കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കർ പറഞ്ഞു. മുഖം മൂടി ധരിച്ചല്ല അവരെത്തിയത്. ഇരുവരെയും കണ്ടാൽ തിരിച്ചറിയുവാൻ തനിക്ക് സാധിക്കും.
വീടിന് നേരെ ഇതിന് മുമ്പ് ആക്രമണം ഉണ്ടായിട്ടുണ്ട്. വീടിന് നേരെ ചിലർ കല്ലെറിഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെട്ടു. പക്ഷേ നടപടി എടുത്തില്ല. ഉപ്പയുടേത് വാഹനാപകടം എന്നായിരുന്നു ആദ്യം കരുതിയത് എന്നും മകൻ സജാദ് വ്യക്തമാക്കി. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിലേക്ക് എത്താനാകാതെ പൊലീസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്ഫി ഷംസുദീൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പാലക്കാട് എസ്പി ആർ വിശ്വനാഥ് പറഞ്ഞു.
അതേസമയം കൊലപാതകത്തിൽ ബിജെപിക്കോ സംഘപരിവാർ സംഘടനകൾക്കോ പങ്കില്ലെന്ന് ബിജെപി. ജില്ലയിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലർ ആസൂത്രിത നീക്കം നടത്തുന്നു. കൊലപാതകത്തിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. ബിജെപി - സംഘപരിവാർ സംഘടനകളുടെ മേൽ കുറ്റം കെട്ടി വയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ നീക്കം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ ശ്രമിക്കുന്നത് നാട്ടിൽ കലാപമുണ്ടാക്കാനാണ്. ഈ സംഭവത്തിൽ പാർട്ടിക്കോ പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പിതാവിന്റെ മുന്നിലിട്ട് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എലപ്പുള്ളിയിലാണ് സംഭവം നടന്നിരിക്കുന്നത് . കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് അതി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി.
അതിനു ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി. പൊലീസ് പറയുന്നത് ഇങ്ങനെ; രണ്ടു കാറിലായിട്ടായിരുന്നു സംഘമെത്തിയത്. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു . പക്ഷേ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട സുബൈർ .
സുബൈറിനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്നു പിതാവ് . അദ്ദേഹത്തിന് ബൈക്കിൽനിന്നു വീണു നിസാര പരുക്കേൽക്കുകയുണ്ടായി. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.കൊലപാതക കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
https://www.facebook.com/Malayalivartha





















