നടിയെ ആക്രമിച്ച കേസ്; അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍; ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും, കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്ന് സൂചന!
നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇപ്പോഴിതാ ഏത് ദിവസവും ഹാജരാകാമെന്ന് കാണിച്ച് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും. ഹാജരാകാമെന്ന് ഇരുവരും ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കുകയുണ്ടായി. അതേസമയം കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ആയതിനാൽ തന്നെ അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ട് ഇവരെ ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. പിന്നാലെ ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇവര്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നല്‍കുന്നതായിരിക്കും.
അതോടൊപ്പം തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഊര്‍ജിതമായി നടത്തിയിരുന്നു. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത് പോലും. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ബാലചന്ദ്രകുമാറിനെ ഉള്‍പ്പടെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതതയുള്ളതായാണ് കാണുവാൻസാധിക്കുന്നത്. ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നതെന്നാണ് സൂചന.
അതേസമയം മറ്റുള്ളവരെ ചോദ്യം ചെയ്തശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം എന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും ക്രൈംബ്രാഞ്ച് ലക്ഷ്യമിടുകയാണ്. ആയതിനാൽ തന്നെ ഈ സമീപ ദിവസങ്ങളില്‍ കാവ്യയെ ചോദ്യം ചെയ്തേക്കില്ല. ഇവരെ ആലുവ പോലീസ് ക്ലബ്ബില്‍ തന്നെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍ എന്നത്.
https://www.facebook.com/Malayalivartha





















