പാലക്കാട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ വാടകയ്ക്കു നല്‍കിയിരിക്കുകയായിരുന്നെന്നും കാര്‍ തന്റെ പേരിലായതിനാല്‍ ആശങ്കയിലാണെന്നും ഉടമ കൃപേഷ്

പാലക്കാട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്... സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാര്‍ വാടകയ്ക്കു നല്‍കിയിരിക്കുകയായിരുന്നെന്നും കാര്‍ തന്റെ പേരിലായതിനാല്‍ ആശങ്കയിലാണെന്നും ഉടമ കൃപേഷ് പറയുന്നു.
അലിയാര്‍ എന്നയാള്‍ക്കാണ് കാര്‍ വാടകയ്ക്കു നല്‍കിയത്. അലിയാര്‍ ആര്‍ക്കൊക്കെ കാര്‍ നല്‍കിയെന്ന് അറിയില്ല. അതേസമയം, വെള്ളിയാഴ്ച കള്ളിമുള്ളി സ്വദേശി രമേശിനു താന്‍ കാര്‍ വാടകയ്ക്കു നല്‍കിയെന്ന് അലിയാര്‍ പറഞ്ഞു.
ക്ഷേത്രദര്‍ശനത്തിനെന്നു പറഞ്ഞ് രാവിലെ ഒന്‍പതുമണിക്കാണ് കാര്‍ കൊണ്ടുപോയതെന്നും അലിയാര്‍ . സുബൈറിനെ കൊലപ്പെടുത്തിയ ശേഷം അക്രമിസംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു കാറുകളിലെത്തിയ കൊലയാളിസംഘം കൊലപാതകത്തിനു ശേഷം ഒരു കാര്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. ഉപേക്ഷിച്ച കാര്‍ നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു. സഞ്ജിത്തിന്റെ അമ്മ ഇതു സ്ഥിരീകരിക്കുകയും ചെയ്്തിരുന്നു.
https://www.facebook.com/Malayalivartha





















