ബലാത്സംഗ കേസ് തുടർ കഥയാവുന്നു!യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ ഹോട്ടൽ ഉടമ അറസ്റ്റിൽ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയുള്‍പ്പെടെ മൂന്നുപേർ പോലീസ് അറസ്റ്റ് ചെയ്യിതു

ഹോട്ടലില്‍ അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ കട ഉടമ അറസ്റ്റിൽ.തൃശ്ശൂര്‍ വാടാനപ്പള്ളി എച്ച്.എസ്. റോഡില്‍ പണിക്കവീട്ടില്‍ ഷെഫീഖിനെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തു. കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ അടുക്കളജോലി ചെയ്യുന്നതിനായി കൊണ്ടുവന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
മാസങ്ങള്‍ക്കു മുന്‍പാണ് യുവതിയെയും മാതാവിനെയും ജോലിക്കായി ഷെഫീഖ് കാക്കനാട്ടേക്ക് കൊണ്ടുവന്നത്. തൃക്കാക്കര തേവയ്ക്കല്‍ഭാഗത്ത് ഇവര്‍ക്ക് താമസ സൗകര്യവും ഷെഫീഖ് ഒരുക്കി.നിരന്തരം ഇവിടെ വന്ന് പോയിരുന്ന പ്രതി യുവതിയെ പീഡിപ്പിച്ചതും ഇവിടെവെച്ചു തന്നെ. യുവതി ഗര്‍ഭിണിയായതോടെ വിവരമറിഞ്ഞ ഷെഫീഖ് ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വരന്നതോടെയാണ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മാത്രമല്ലയുവതിയുടെ വിവാഹത്തിനുവേണ്ടി മാതാവ് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപയും പ്രതി പലപ്പോഴായി കൈക്കലാക്കിയെന്ന് പോലീസ് പറഞ്ഞു.
കോയമ്പത്തൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്ന ഷെഫീഖിനെ തൃക്കാക്കര സി.ഐ ആര്‍. ഷാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്യിതത്ത്.
സമാന രീതിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയുള്‍പ്പെടെ മൂന്നുപേരെ മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തു.11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ച കേസിലാണ് ഉത്തര്‍പ്രദേശ് അലിഗഢ് ജില്ലയിലെ രാജ്മൗ വില്ലേജ് സ്വദേശി ഫിറോസ് സൈഫി (23), മേലാറ്റൂര്‍ സ്വദേശികളായ മാമ്പ്ര വീട്ടില്‍ മുഹമ്മദ് റിയാസ് (34), അമ്പലക്കുന്നന്‍ ഷബീര്‍ (26) എന്നിവരെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.ചൊവ്വാഴ്ചയായിരുന്നു സംഭവം.
താമസസ്ഥലത്തുനിന്ന് കാണാതായ പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവം കുട്ടികള്‍ പേലീസിനോടു പറയുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയോടെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വ്യാഴാഴ്ച പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.എസ്. ഷാരോണ്‍ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha





















