Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

അർദ്ധരാത്രിയിലും തീരാത്ത ദിലീപിന്റെ ക്രൂരതകൾ.. പുറത്തു പറയാൻ കൊള്ളില്ല മഞ്ജുവിന്റെ സുഹൃത്ത് പറയുന്നു

21 APRIL 2022 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്

ദിനംപ്രതി വമ്പൻ ട്വിസ്റ്റുകളാണ് നടിയെ ആക്രമിച്ച കേസിൽ പുറത്ത് വരുന്നത്. നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റി. ഇക്കാര്യത്തില്‍ ദിലീപിന്‍റെ മറുപടി സത്യവാങ്മൂലം അന്ന് ഫയല്‍ ചെയ്യണം. എന്നാൽ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരിക്കുകയാണ്.

 

ഓരോ ദിവസവും ദിലീപ് ചെയ്തിട്ടുള്ള ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.അതിൽ ഏറ്റവും ഒടുവിലത്തേത് ഭാര്യ ആയിരുന്ന മഞ്ജുവിനെപോലും കരി വാരി തേക്കാൻ ശ്രമിച്ചു എന്നുള്ളതാണ്.മഞ്ജു മോശക്കാരി ആണെന്ന് തെളിയിക്കാൻ പല കള്ളക്കഥകളും ദിലീപ് സാക്ഷികളെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിച്ചതിന്റെ ഓഡിയോകൾ പുറത്തുവന്നത് വലിയ വിവാദമായിരിക്കുകയാണ്.ഈ അവസരത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി..

മഞ്ജു വാര്യരെ മോശമാക്കാനുള്ള ശ്രമങ്ങള്‍ സങ്കടകരമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു . പ്രതികരിക്കുന്നില്ല എന്ന് കരുതി മഞ്ജുവിനെക്കുറിച്ച് എന്ത് തോന്ന്യാസവും പറയാമെന്ന അവസ്ഥ വളരെ സങ്കടകരമാണ്. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കവെയാണ് ഭാഗ്യലക്ഷ്മി മഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു ഡാന്‍സ് ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി വിശദീകരിച്ചിരുന്നു. മഞ്ജുവിന്റെ സമ്മതത്തോടെയാണ് താന്‍ പ്രതികരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

 

ദിലീപിനോട് പറയാതെയാണ് മഞ്ജു ഡാന്‍സ് പരിപാടിക്ക് പോയതെന്ന തരത്തിലുള്ള ഓഡിയോ കേട്ടിരുന്നു. അതുകൊണ്ടാണ് ചേട്ടന് ദേഷ്യം വന്നതെന്നും അനൂപ് പറയുന്നത് കേട്ടിരുന്നു. അത് ശരിയായ സംഭവമല്ല, തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ് പറയുന്നതെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചിരുന്നു. കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിക്കായി മഞ്ജു വരുമോയെന്ന് സംഘാടകര്‍ ചോദിച്ചിരുന്നു. അന്ന് മഞ്ജുവിനെ വല്യ പരിചയമില്ലായിരുന്നു.

 

മഞ്ജുവിനെ പരിചയമില്ലാത്തതിനാല്‍ ഗീതു മോഹന്‍ദാസിനോടായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. ചേച്ചി നേരില്‍ സംസാരിച്ചോളൂയെന്ന് പറഞ്ഞ് ഗീതു മഞ്ജുവിന്റെ നമ്പര്‍ തന്നു. അങ്ങനെയാണ് മഞ്ജുവിനെ വിളിച്ച് സംസാരിച്ചത്. ഡാന്‍സ് കളിക്കുമോയെന്ന് ചോദിച്ചപ്പോള്‍കളിക്കുമെന്നും അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. പേയ്‌മെന്റിനെക്കുറിച്ചൊക്കെ നേരിട്ട് സംസാരിച്ചോളൂ, അവര്‍ക്ക് നമ്പര്‍ കൊടുത്തേക്കാമെന്നുമായിരുന്നു ഞാന്‍ പറഞ്ഞത്.

 

ഗുരുവായൂരില്‍ ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചപ്പോഴും മഞ്ജു ദിലീപിനോട് സംസാരിച്ചിരുന്നു. ദിലീപിന്റെ സമ്മതം ചോദിച്ചാണ് പോയതെന്ന് മഞ്ജു അന്ന് പറഞ്ഞിരുന്നു. സ്റ്റേജില്‍ കയറും മുന്‍പ് ദിലീപിനെ വിളിച്ച് സംസാരിച്ചു. ദിലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായാണ് സംസാരിച്ചത്.

 

ആ വാക്ക് പറയാന്‍ പോലും പറ്റാത്തതാണ്.മഞ്ജു മദ്യപിക്കുമെന്നും ആരോടും പറയാതെ പുറത്ത് പോവുമെന്നുമൊക്കെ കോടതിയില്‍ പറയണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്നത് കേട്ടു. മദ്യപിക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു മദ്യപിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അതെന്റെ വിഷയമല്ല. എന്നാല്‍ മഞ്ജുവിനെക്കുറിച്ച് എന്ത് തോന്ന്യാസവും വിളിച്ച് പറയുന്നത് വളരെ സങ്കടകരമായ കാര്യമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

 

എന്നാലിപ്പോഴിതാ മോശമായ ആരോപണങ്ങള്‍ തുടരെ വരുമ്പോഴും പ്രതികരിക്കാതെ അവഗണിക്കുന്നതാണ് മഞ്ജു വാര്യരുടെ പ്രകൃതമെന്ന് ഭാഗ്യലക്ഷ്മിയുടെ തുറന്ന് പറച്ചിൽ. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ എവിടെയും തുറന്നു പറയാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് മഞ്ജു. വ്യക്തിഹത്യ നടത്തുന്ന പ്രവൃത്തികള്‍ ഉണ്ടായപ്പോഴും അനാവശ്യമായ ഒരു പ്രതികരണവും മഞ്ജു നടത്തിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.

 

നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കണമെന്ന് ദിലീപിന്റെ സഹോദരനെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്തു വന്ന പശ്ചാത്തലത്തിൽ പല കാര്യങ്ങളും തുറന്ന് പറയുകയായിരുന്നു ഭാഗ്യലക്ഷ്മി.

 

അതേസമയം മഞ്ജു വാര്യരുടെ സിനിമകള്‍ മുടക്കാന്‍ മുന്‍ ഭര്‍ത്താവും നടിയെ ആക്രമിച്ച കേസിലെ പ്രതി പട്ടികയിലുമുള്ള ദിലീപില്‍ നിന്നും ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നതായി ഭാഗ്യലക്ഷ്മി പറഞ്ഞു. പല സംവിധായകരെയും ദിലീപും സംഘവും ഇക്കാര്യം ആവശ്യപ്പെട്ട് വിളിക്കുന്നുണ്ട്. തമിഴ് സിനിമാ രംഗത്തുള്ളവരെ വരെ വിളിച്ച് മഞ്ജുവിനെ വെച്ച് സിനിമ ചെയ്യരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. ആദ്യത്തെ സിനിമ മാത്രമല്ല, മഞ്ജുവിനെ വെച്ച് പടം ചെയ്യരുതെന്ന് ഇപ്പോഴും പല സിനിമകളുടെ സംവിധായകരെയും വിളിച്ച് അവര്‍ പറയുന്നുണ്ട്.

 

തമിഴിലുള്ള ആള്‍ക്കാരോടും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നമ്മള്‍ അറിയുന്നുണ്ട്. അതൊക്കെ അറിഞ്ഞിട്ടും നമ്മള്‍ മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് കരുതിയാണ്. പക്ഷെ ഒരു സ്ത്രീയെ പറയാന്‍ പാടില്ലാത്ത രീതിയില്‍ പല ആരോപണങ്ങളും പറയുമ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് നമ്മളെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണങ്ങള്‍ നടക്കുമ്പോഴും ഒന്നും പറയേണ്ട ചേച്ചി എന്നാണ് മഞ്ജു പറയാറ്. പക്ഷെ കുറച്ചു സംസാരിക്കുമെന്ന് ഇന്നലെ ഞാന്‍ പറഞ്ഞു. ചേച്ചിക്ക് സ്വാതന്ത്ര്യമുണ്ടല്ലോ സംസാരിച്ചോ ചേച്ചി എന്നെക്കുറ്റം പറഞ്ഞാലും ഞാനൊന്നും പറയില്ല എന്നാണ് മഞ്ജു പറഞ്ഞത്.

 

ഒരിക്കല്‍ ഒരു നടി എന്നോട് പറഞ്ഞു അവര്‍ സെറ്റില്‍ ചെന്നപ്പോള്‍ മഞ്ജു വാര്യര്‍ എഴുന്നേറ്റില്ലെന്ന്. ഇതിനെക്കുറിച്ചൊരു സംസാരമുണ്ടായത് ഞാന്‍ മഞ്ജുവിനോട് പറഞ്ഞു. അയ്യോ ഞാന്‍ ശ്രദ്ധിച്ചില്ല, ആരാണെന്ന് പറ ഞാന്‍ വേണമെങ്കില്‍ അവരോട് സോറി പറയാം എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. അവരുടെ ഒരു പ്രകൃതം അതാണ്. അവരാരെക്കുറിച്ച് പരദൂഷണം പറഞ്ഞ് ഞാനിന്നുവരെ കേട്ടിട്ടില്ല. ഞാന്‍ മഞ്ജു വാര്യരെ ഗ്ലോറിഫൈ ചെയ്ത് സംസാരിക്കുയൊന്നുമല്ല. ഞാന്‍ വളരെ വൈകിയാണ് മഞ്ജു വാര്യരെ പരിചയപ്പെട്ടത്. പക്ഷെ അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

 

മഞ്ജു പറയുമായിരുന്നു ആ വീട്ടില്‍ ജീവിക്കുമ്പോഴും ഞാനധികം അങ്ങനെ സംസാരിക്കാറൊന്നുമില്ല ചേച്ചി എന്ന്. നമ്മള്‍ പത്ത് വാക്ക് മഞ്ജുവിനോട് സംസാരിച്ചാല്‍ മഞ്ജു അത് ഇല്ല അതെ എന്നതിലൊതുക്കുന്ന ഒരാളാണ്. പല പുരുഷന്‍മാരുമായി ചേര്‍ത്ത് പറയാന്‍ പാടില്ലാത്ത പലതും പറഞ്ഞിട്ടും അവരൊരു സ്ഥലത്ത് പോലും എന്തായിരുന്നു അവര്‍ തമ്മില്‍ അകലാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. അത് അവര്‍ക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്.

 

അനാവശ്യ വിവാദങ്ങളില്ല. അതിജീവിതയെ തന്നെ നോക്കൂ ഒരു സാധാരണ അഭിമുഖം പോലും ചോദിച്ചാല്‍ അവരില്‍ നിന്ന് കിട്ടില്ല. കാരണം അത് അവരുടെ മാന്യതയാണ്. എന്തെങ്കിലും പറഞ്ഞാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് വളച്ചൊടിക്കുന്ന സാഹചര്യമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് അനുകൂലമായി ചാനൽ ചർച്ചകളിൽ വാദിക്കുന്ന രാഹുൽ ഈശ്വറിനെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി സംസാരിച്ചു. ''രാഹുല്‍ ഈശ്വര്‍ ചാനലുകളില്‍ ഇരുന്ന് ഘോരഘോരം സംസാരിക്കുന്നത് കാണുമ്പോള്‍ വളരെ അത്ഭുതം തോന്നുന്നു. പക്ഷേ താനത് ചാനല്‍ വഴി പറയാന്‍ ഉദ്ദേശിക്കുന്നില്ല. പണ്ട് ഈ സംഭവങ്ങളൊക്കെ നടക്കുന്നതിന് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഈശ്വറും ഭാര്യയും തനിക്കൊപ്പം ഇരുന്ന് സംസാരിച്ച കുറേ കാര്യങ്ങള്‍ മനസ്സിലുണ്ട്. അതേക്കുറിച്ച് പറഞ്ഞ് ഇഷ്യൂ ആക്കാന്‍ ഉദ്ദേശിക്കുന്നില്ല''.

 

''ഇവിടുത്തെ കേസ് ഈ കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കുണ്ടോ, കൊട്ടേഷന്‍ കൊടുത്തത് ഇദ്ദേഹമാണോ എന്നതാണ്. ഈ കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കില്ലെങ്കില്‍ എന്തിനാണ് 21 പേരുടെ മൊഴി മാറ്റിയത്. എന്തിനാണ് മൊബൈലുകള്‍ ബോംബെ വരെ അയച്ചത്. കോടതിയോട് പറയുകയാണ് ഫോണ്‍ ബോംബെയിലേക്ക് താന്‍ അന്വേഷണത്തിന് അയച്ചിരിക്കുകയാണ് എന്ന്. ഇതൊരു സാധാരണക്കാരന് സാധിക്കുമോ എന്ന്''.

 

''രാഹുല്‍ ഈശ്വറിനൊക്കെ പറ്റുമായിരിക്കും. രാഹുല്‍ ഈശ്വര്‍ എല്ലാ അറിവും തികഞ്ഞ വളരെ വലിയ വ്യക്തിയായിട്ടാണല്ലോ എല്ലാ വിഷയത്തിലും സംസാരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ സംസാരിക്കാത്ത വിഷയമേ ഇല്ല. രാഹുല്‍ ഈശ്വറി ഒരു ദിവസമെങ്കിലും ആ പെണ്‍കുട്ടിയെ പോയിക്കണ്ട് സമാധാനത്തോടെ സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ആ ആളാണ് കൊട്ടേഷന്‍ കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ആള്‍ക്ക് വേണ്ടി ഇങ്ങനെ സംസാരിക്കുന്നത്''.

 

''താന്‍ കുറേ വര്‍ഷങ്ങളായി താന്‍ മലയാളം സിനിമയില്‍ ജോലി ചെയ്യുന്നു. അവിടെ എന്താണ് നടക്കുന്നത് എന്നത് നിങ്ങള്‍ക്കൊന്നും അറിയില്ല. പല സ്ത്രീകളും അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. എന്നിട്ട് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ഇങ്ങനെ കിടന്ന് തിളച്ച് കൊണ്ടിരിക്കുകയാണ്. എന്ത് അറിയാമെന്നാണ് രാഹുല്‍ ഈശ്വര്‍ വിചാരിക്കുന്നത്''.

 

''കാവ്യാ മാധവനെ ആദ്യം വിവാഹം കഴിച്ച ആളുടെ ബന്ധുവാണ് നിങ്ങളുടെ ഭാര്യ എന്ന് പറഞ്ഞ് അന്ന് നിങ്ങള്‍ അവരെ കുറേ കുറ്റം പറഞ്ഞു. ഇന്ന് അവരെ പിന്തുണയ്ക്കുന്നു. നിങ്ങള്‍ ഇടത്തേക്ക് കൂടിയാണ് പോകുന്നത് എങ്കില്‍ ഞാന്‍ വലത്തേക്കാണ് എന്നതാണ് രാഹുല്‍ ഈശ്വറിന്റെ രീതിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. രാഹുൽ ഈശ്വർ ഈ കുറ്റകൃത്യത്തിനൊപ്പം, പ്രതിക്കൊപ്പം ന്യായീകരിച്ച് കൊണ്ട് സഞ്ചരിക്കുകയാണ്.

 

ഈ കേസില്‍ വളരെ നാളുകളായി ഒരു നാടകീയത കാണുകയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു''.''ഒരു പ്രതിക്കും ഒരു കോടതിയില്‍ നിന്നും ഇത്രയും ആനുകൂല്യങ്ങള്‍ കിട്ടിയിട്ടില്ല. സാധാരണക്കാര്‍ ചോദിക്കുന്നത് ഇത് പോലുളള ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് കിട്ടുന്നില്ലെന്നാണ്. സാധാരണക്കാരില്‍ നിന്ന് എന്ത് വ്യത്യസ്തതയാണ് ഈ വ്യക്തിക്ക് കോടതി കാണുന്നത് എന്നാണ്. ബാധിക്കപ്പെട്ട സ്ത്രീക്ക് ഇതുവരെ ഒന്നും ശുഭാപ്തി വിശ്വാസത്തിലല്ല പോയത്. പക്ഷേ മറുഭാഗത്തിന് ഇതും കടന്ന് പോകും എന്നുളള ആത്മവിശ്വാസം ഉണ്ടായിരുന്നു. അന്വേഷണം തുടരാനുളള കോടതി വിധി പ്രതീക്ഷയുടെ കണികയാണ്''.

 

''ഇത് ഒരു സാധാരണ കേസല്ല. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസാണ്. ഗൂഢാലോചനയിലൂടെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗത്തിന് കൊട്ടേഷന്‍ കൊടുക്കുക എന്ന് പറയുന്നത് ഇന്ന് വരെ കേട്ടിട്ടില്ല. പല തരത്തിലുളള കൊട്ടേഷനുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പല തരത്തിലുളള ഗൂഢാലോചനകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് ലോകത്ത് തന്നെ ആദ്യത്തേത് ആയിരിക്കും. ഗൂഢാലോചന തെളിയിക്കുക എന്നതൊരു കഠിന പ്രയത്‌നമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് അതൊരു നിസ്സാര കാര്യമല്ല. ആ യുദ്ധത്തില്‍ അവര്‍ക്ക് അവരുടെ ക്രഡിബിലിറ്റി നഷ്ടപ്പെടുന്നുണ്ട്''.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (33 minutes ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (40 minutes ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (48 minutes ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (51 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (54 minutes ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (59 minutes ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (1 hour ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (1 hour ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (1 hour ago)

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്  (1 hour ago)

രുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം.....  (1 hour ago)

'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ.  (1 hour ago)

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരു കിലോ സ്വര്‍ണം സമ്മാനം മലയാളി വിദ്യാര്‍ത്ഥിക്ക്!  (1 hour ago)

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ  (1 hour ago)

വെറും രണ്ടു മണിക്കൂര്‍ മാത്രം..... ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ...  (1 hour ago)

Malayali Vartha Recommends