Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വപ്ന സുരേഷിന് കൊടുത്ത 19 ലക്ഷം രൂപ ശമ്പളം തിരികെ നല്‍കാന്‍ പറ്റില്ല; വെട്ടിലായി കെഎസ്‌ഐടിഐഎല്‍; ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കുന്നതിനുള്ള നടപടികളിലേക്ക് കെഎസ്‌ഐടിഐഎല്‍

21 APRIL 2022 10:31 PM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷിന് നല്‍കിയ ശമ്പളം തിരികെ നല്‍കാനാവില്ലെന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്. ഇക്കാര്യം വ്യക്തമാക്കി പി.ഡബ്ല്യു.സി സര്‍ക്കാറിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ ആവശ്യമാണ് കമ്പനി തള്ളിയത്. വിഷയത്തില്‍ കെ.എസ്.കെ.ടി.ഐ.എല്‍ നിയമോപദേശം തേടി. 19,06,730 രൂപയാണ് സ്വപ്നക്ക് ശമ്പളമായി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന് കീഴിലെ കെ എസ് ഐ ടി ഐ എല്ലിന്റെ ആവശ്യത്തോടാണ് കമ്പനി മുഖം തിരിച്ചത്. തുക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് തുക നല്‍കില്ലെന്ന് പിഡബ്ല്യുസി മറുപടി നല്‍കി. വിഷയത്തില്‍ കെ എസ് കെ ടി ഐ എല്‍ നിയമോപദേശം തേടി. സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലായിരുന്നു സര്‍ക്കാര്‍ നടപടി. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പി.ഡബ്ല്യു.സിയാണ് സ്വപ്നയെ നിയമിച്ചതെന്നും അതിനാല്‍ സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ തുക തിരികെ നല്‍കണമെന്നുമാണ് കെ.എസ്.ഐ.ടി.ഐ.എല്‍, പി.ഡബ്ല്യു.സിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്.

പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം.ശിവശങ്കര്‍, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്‌പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരില്‍നിന്നു തിരിച്ചു പിടിക്കണമെന്ന് നിര്‍ദേശിച്ചു. പക്ഷെ ഈ ശുപാര്‍ശകളില്‍ പിന്നീട് സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

സ്വപ്നയുടെ വഴിവിട്ട നിയമനം പുറത്തുവന്നതിന് പിന്നാലെ, സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ തുക തിരികെ പിടിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഒന്നരവര്‍ഷം മുമ്പ് ധനകാര്യപരിശോധന വിഭാഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. പിഡബ്ല്യുസി തുക തിരികെ നല്‍കിയില്ലെങ്കില്‍, അന്ന് കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനായിരുന്ന എം ശിവശങ്കര്‍, എംഡിയായിരുന്ന ജയശങ്കര്‍ പ്രസാദ്, സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരില്‍ നിന്ന് തുല്യമായി പണം ഈടാക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ. പക്ഷെ ഈ ശുപാര്‍ശകളില്‍ പിന്നീട് സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

എം.ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നു സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം എന്ന് സ്വപന വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ പുതിയ നീക്കം. കണ്‍സല്‍ട്ടന്റ് ഏജന്‍സിയെ വരെ മാറ്റി നിയമനത്തിന് ശിവശങ്കര്‍ പൂര്‍ണ്ണമായും ചരടുവലിച്ചെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്‌നപ്നയുടെ വെളിപ്പെടുത്തലുകളില്‍ ഇതുവരെ ശിവശങ്കറിലേക്ക് അന്വേഷണം നീങ്ങിയിട്ടുമില്ല. തുക തിരികെ നല്‍കാനാകില്ലെന്ന് പിഡബ്ല്യുസി മറുപടി നല്‍കിയതോടെ കെഎസ്‌ഐടിഐഎല്‍ കൂടുതല്‍ വെട്ടിലായി. ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കുന്നതിനുള്ള നടപടികളിലേക്ക് കെഎസ്‌ഐടിഐഎല്ലിന് കടക്കേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends