പ്രതീക്ഷയോടെ.... വിഴിഞ്ഞം തുറമുഖത്ത് ഈ വര്‍ഷാവസാനം ആദ്യ കപ്പല്‍ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം തുറമുഖത്ത് ഈ വര്‍ഷാവസാനം ആദ്യ കപ്പല്‍ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ആദ്യഘട്ടത്തിലുള്ള പ്രവര്‍ത്തനം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും, റെയില്‍ ഡി പി ആറിന് അംഗീകാരം ലഭിച്ചുവെച്ചുവെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ രാവിലെയാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിഴിഞ്ഞത്തെത്തിയത്. ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനി ജീവനക്കാര്‍ക്കുമൊപ്പം നിര്‍മ്മാണ പുരോഗതി മന്ത്രി വിലയിരുത്തി.
ഇലട്രിക് സബ് സ്റ്റേഷന്‍, കല്ല് നിക്ഷേപ സ്ഥലം, കപ്പല്‍ചാല്‍ തുടങ്ങിയവ മന്ത്രി സന്ദര്‍ശിച്ചു. ഡിസംബര്‍ മാസത്തില്‍ തന്നെ ആദ്യ കപ്പല്‍ തുറമുഖത്ത് എത്തുമെന്നും അഹമ്മദ് ദേവര്‍കോവില്‍ .
മണ്‍സൂണില്‍ കടല്‍ക്ഷോഭം ഇല്ലാത്ത സമയങ്ങളില്‍ എല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. ഇതിനായി എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ്.
നിര്‍മ്മാണ പ്രവൃത്തി മണ്‍സൂണ്‍ കാലത്തും തുടരും. 1810 മീറ്റര്‍ കല്ല് നിക്ഷേപം അടിയന്തരമായി പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനു വേണ്ട കല്ലുകള്‍ കേരളത്തിലെ ക്വാറികളില്‍ നിന്നും ശേഖരിക്കും. റെയില്‍വേ ഡി പി ആര്‍ അംഗീകാരം ഇതിനകം ലഭ്യമായി കഴിഞ്ഞു. ഇലക്ട്രിക്ക് സബ് സ്റ്റേഷന്‍ പണിയും പൂര്‍ത്തിയായി്. ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha
























