വെള്ളം ചോദിച്ചെത്തിയ അതിഥി തൊഴിലാളി മാല തട്ടിയെടുക്കാന്‍ ശ്രമം.... നിലവിളി കേട്ട് ഓടിയെത്തിയ മകനെ പ്രതി കത്തി കൊണ്ട് നെഞ്ചിനു താഴെ കുത്തി, തടയാന്‍ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു, സംഭവമിങ്ങനെ...

വെള്ളം ചോദിച്ചെത്തിയ അതിഥി തൊഴിലാളി മാല തട്ടിയെടുക്കാന്‍ ശ്രമം.... നിലവിളി കേട്ട് ഓടിയെത്തിയ മകനെ പ്രതി കത്തി കൊണ്ട് നെഞ്ചിനു താഴെ കുത്തി, തടയാന്‍ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു, സംഭവമിങ്ങനെ...
മാല തട്ടിയെടുക്കാനായി അതിഥിത്തൊഴിലാളി നടത്തിയ ശ്രമം തടയുന്നതിനിടെയാണ് ട്രഷറി ഓഫിസര്‍ക്കും മകനും കുത്തേറ്റത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശി സത്താറാം (36) പൊലീസ് പിടിയിലായി.
ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. നീരേറ്റുപുറം കറുകയില്‍ വിന്‍സാ കോട്ടേജില്‍ വിന്‍സി ജേക്കബിന്റെ (50) മാലയാണ് വെള്ളം ചോദിച്ചെത്തിയ അതിഥിത്തൊഴിലാളി തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്.
വീടിന്റെ മുറ്റത്തു നായയ്ക്കു തീറ്റ കൊടുത്തുകൊണ്ട് നിന്ന വിന്‍സിയെ ആക്രമിച്ചു മാല തട്ടിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ നിലവിളികേട്ടു വീടിനുള്ളില്‍ നിന്ന് ഓടിയെത്തിയ മകന്‍ അന്‍വിന്‍ ജേക്കബിനെ (23) പ്രതി കത്തികൊണ്ട് നെഞ്ചിനു താഴെ കുത്തി. തടയാന്‍ ശ്രമിക്കുന്നതിനിടെ വിന്‍സിയുടെ കൈക്കും കുത്തേറ്റു. ഇരുവരുടെയും പരുക്ക് ഗുരുതരമുള്ളതല്ലെന്ന് പൊലീസ്.
ചോദ്യംചെയ്യലില്‍ പ്രതി പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല, തുടര്‍ന്നു മറ്റൊരു അതിഥിത്തൊഴിലാളിയെ വിളിച്ചുവരുത്തിയ ശേഷമാണ് വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. വിന്‍സിക്കും അന്‍വിനും ഹരിപ്പാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
https://www.facebook.com/Malayalivartha
























