കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു... എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്... അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്... അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്! ജോൺപോളിന്റെ വിയോഗത്തിൽ വേദനയോടെ മഞ്ജു വാര്യർ

മലയാള സിനിമയിലെ ഗുരുതുല്ല്യനായ തിരക്കഥാകൃത്ത് വിട പറഞ്ഞിരിയ്ക്കുകയാണ്. അദ്ദേഹത്തെപ്പോലെ സിനിമാ ആസ്വാദകരെയും പ്രവർത്തകരെയും മാദ്ധ്യമ വിദ്യാർത്ഥികളെയും ഒരുപോലെ സ്വാധീനിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാള സിനിമയിൽ വേറെയുണ്ടോയെന്ന് സംശയമാണ്. ഇപ്പോഴിതാ ജോൺപോളിന്റെ വിയോഗത്തിനു പിന്നാലെ അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവച്ച് നടി മഞ്ജു വാര്യർ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ..
യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും...വിടപറയും മുമ്പേ...ഞാന്‍ ഞാന്‍ മാത്രം.... ഓർമ്മയ്ക്കായി...ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ! കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി...
https://www.facebook.com/Malayalivartha

























