ബൂട്ടിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടി.... പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്ത് പോലീസുകാരന്‍ അടിക്കുന്ന ദൃശ്യങ്ങള്‍, കെ റെയില്‍ കല്ലിടുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായതോടെ സിപിഒ ഷബീറിന് സ്ഥലമാറ്റം, വിവാദത്തിലായ പോലീസ് ഉദ്യോഗസ്ഥനെതിരെ മുമ്പും നിരവധി പരാതികള്‍

ബൂട്ടിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടി.... പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്ത് പോലീസുകാരന്‍ അടിക്കുന്ന ദൃശ്യങ്ങള്‍, കെ റെയില്‍ കല്ലിടുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായതോടെ സിപിഒ ഷബീറിന് സ്ഥലമാറ്റം, വിവാദത്തിലായ പോലീസ് ഉദ്യോഗസ്ഥനെതിരെ മുമ്പും നിരവധി പരാതികള്‍
കെ റെയില്‍ കല്ലിടുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോയിയുടെ മുഖത്ത് പോലീസുകാരന്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറാണ് പ്രതിഷേധക്കാരന്റെ മുഖത്തടിച്ചത്. കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടുന്നതിനു മുന്‍പാണ് ഷബീര്‍ മുഖത്തടിച്ചത്. കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് പോലീസ് അതിക്രമം. ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ റൂറല്‍ എസ്പി ഷബീറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടിയെടുത്തത്.
പുതിയ മര്‍ദ്ദന വീഡിയോ കൂടി പുറത്തുവന്നതോടെ പൊലീസുകാരനെതിരെ നടപടിയും വന്നു. സ്ഥലം മാറ്റം മാത്രമാണ് ഇയാള്‍ക്കെതിരെ കൈക്കൊണ്ടിരിക്കുന്നത്.എ ആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റം.
തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോളാണ് സംഘര്‍ഷമുണ്ടായത്. ഇവരെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരന്‍ ബൂട്ടിട്ട് പ്രവര്‍ത്തനെ ചവിട്ടുകയും മുഖത്തടിക്കുയും ചെയ്യുന്നത്.
സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും മടങ്ങുകയും ചെയ്തിരുന്നു.
ഷബീറിനെതിരെ നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. നേരത്തെയും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ഷബീര്‍. ഷബീറിന് ഇത് വരെ അഞ്ച് സസ്‌പെന്‍ഷനും ലഭിച്ചിട്ടുണ്ട്. ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരനാണെന്ന് മുമ്പും തെളിയിച്ച വ്യക്തിയാണ്.
വ്യാഴാഴ്ചയാണ് കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേക്കിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിരുന്നു
അതേസമയം സി പി ഒ ഷബീറിനെതിരെ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. സമരത്തിനിടെ ഷബീര്‍ പ്രതിഷേധക്കാരെ ചവിട്ടിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. സംഘര്‍ഷ സാദ്ധ്യതയുണ്ടായിട്ടും പൊലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം സില്‍വലൈന്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ വിവാദത്തിലായ പൊലീസുദ്യോഗസ്ഥനെതിരെ മുമ്പും പരാതികളുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് സസ്‌പെന്‍ഷന്‍ വാങ്ങിയയാളാണ് ഷബീര്‍.
കഴക്കൂട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശിയായ എം. ഷബീര്‍ എന്ന സിവില്‍ പൊലീസുദ്യോഗസ്ഥന്‍ മുമ്പ് സമാനമായ നിരവധി വിഷയങ്ങളില്‍ സസ്‌പെന്‍ഷനിലായ ആളാണ്. ഇതില്‍ ഏറ്റവും വിവാദമായ സംഭവം അസിസ്റ്റന്റ് കമ്മീഷണറുടെ കോളറില്‍ പിടിച്ചതാണ്.2019ലാണ് ഇതിന് ആസ്പദമായ സംഭവമുണ്ടായത്. മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ഷബീറിനെ കഴക്കൂട്ടം പൊലീസ് 2019 ജൂണ്‍ ഏഴിന് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു.
അപകടകരമായി വാഹനം ഓടിച്ചതിന് കസ്റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷനിലെത്തിച്ച സമയത്ത് അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ കോളറില്‍ കയറി പിടിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വകുപ്പുതല നടപടി നേരിട്ടിരുന്നു. ഇതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ കിട്ടി തിരികെ സര്‍വീസില്‍ കയറിയിട്ട് അധിക നാളായിട്ടില്ല. കൂടാതെ 2011ല്‍ കേബിള്‍ കണക്ഷന്റെ വാടക ചോദിച്ചെത്തിയ ആളെ ആക്രമിച്ച വിഷയത്തിലും ഷബീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
തുമ്പ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച കേസുണ്ട്. ഇതേവര്‍ഷം തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മറ്റൊരാളെ ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ അഭിഭാഷകനെ മര്‍ദ്ദിച്ച കേസും ഇയാള്‍ക്കെതിരെ ഉണ്ട്.
https://www.facebook.com/Malayalivartha

























