സേ പരീക്ഷ.....ഒമ്പതാം ക്ലാസില്‍ അസുഖമടക്കമുള്ള കാരണങ്ങളാല്‍ വാര്‍ഷികപരീക്ഷ എഴുതാനാകാത്ത കുട്ടികള്‍ക്കും അവസരം; ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പ്രമോഷന്‍ നടപടികള്‍ മേയ് നാലിനകം പൂര്‍ത്തിയാക്കണം

സേ പരീക്ഷ.... ഒമ്പതാം ക്ലാസില്‍ അസുഖമടക്കമുള്ള കാരണങ്ങളാല്‍ വാര്‍ഷികപരീക്ഷ എഴുതാനാകാത്ത കുട്ടികള്‍ക്കും അവസരം . ഒമ്പതാം ക്ലാസില്‍നിന്ന് പത്തിലേക്ക് പ്രവേശനത്തിന് അര്‍ഹത ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്തും.
മേയ് പത്തിനകം സ്‌കൂള്‍തലത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കി പരീക്ഷനടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. അസുഖമടക്കമുള്ള കാരണങ്ങളാല്‍ വാര്‍ഷികപരീക്ഷ എഴുതാനാകാത്ത കുട്ടികള്‍ക്കും അവസരം.
വാര്‍ഷികപരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കുകയായിരുന്നു മുന്‍വര്‍ഷങ്ങളില്‍ പതിവായിരുന്നത്. എന്നാല്‍, ഇക്കൊല്ലം കോവിഡ് കാരണം ടേം പരീക്ഷകള്‍ നടത്താനാകാത്തതിനാലാണ് സേ പരീക്ഷ അടക്കമുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പ്രമോഷന്‍ നടപടികള്‍ മേയ് നാലിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം.
എട്ടുവരെ ക്ലാസുകളിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കും. സ്‌കൂളുകളില്‍ 2022-23 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. രക്ഷിതാക്കള്‍ക്ക് സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനത്തിന് അപേക്ഷ നല്‍കാം. പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കാനാകാത്തവര്‍ക്കും താത്കാലികമായി പ്രവേശനം നല്‍കാം.
"
https://www.facebook.com/Malayalivartha

























