മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് ....തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്, മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല, മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും. 18 ദിവസത്തെ ചികിത്സയ്ക്കായിട്ടാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസം അമേരിക്കയില്‍ തുടരും.ജനുവരിയില്‍ രണ്ടാഴ്ച മയോ ക്ലിനിക്കില്‍ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടര്‍ചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്.
അതേസമയം പിണറായിയില്‍ കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ബോംബേറുണ്ടായ സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ച വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വീടിന് 200 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്.
രാത്രി എട്ടരയോടെയായിരുന്നു അക്രമം ഉണ്ടായത്. ഹരിദാസ് വധക്കേസിലെ കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തശേഷം രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























