കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ചൊവ്വയില്‍ അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ്(25) ആണ് ദാരുണമായി മരിച്ചത്. റോഡരികില്‍ നിന്ന ഹാരിസിന് മേല്‍ ലോറി ഇടിക്കുകയായിരുന്നു.
മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വരിയായിരുന്നു ലോറി. ടാങ്കര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അതേസമയം ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശിവകുമാര്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവര്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടര്‍ന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. വീട്ടിനുള്ളിലാകെ തീയും പുകയും പടര്‍ന്നതോടെ ശിവകുമാറിനും കുടുംബത്തിനും രക്ഷപ്പെടാനായില്ല.
"
https://www.facebook.com/Malayalivartha

























