അപ്രതീക്ഷിത മരണം താങ്ങാനാവാതെ ..... യുവാവിനെ മരണം കവര്‍ന്നത് സുഹൃത്തിനായി മരുന്നുവാങ്ങി വരവേ.... അപകടസ്ഥലത്ത് സ്‌കൂട്ടര്‍ നിര്‍ത്തി സുഹൃത്തിനെ ഫോണില്‍ വിളിക്കുന്നതിനിടെ മരണം ടാങ്കറിന്റെ രൂപത്തിലെത്തി, ഹാരിസിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും

അപ്രതീക്ഷിത മരണം താങ്ങാനാവാതെ ..... യുവാവിനെ മരണം കവര്‍ന്നത് സുഹൃത്തിനായി മരുന്നുവാങ്ങി വരവേ.... അപകടസ്ഥലത്ത് സ്‌കൂട്ടര്‍ നിര്‍ത്തി സുഹൃത്തിനെ ഫോണില്‍ വിളിക്കുന്നതിനിടെ മരണം ടാങ്കറിന്റെ രൂപത്തിലെത്തി, ഹാരിസിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും.
സുഹൃത്തിനു വേണ്ടിയുള്ള മരുന്നുമായി വരുന്നതിനിടെയാണ് തിലാന്നൂര്‍ സ്വദേശി ഹാരിസിനെ മരണം കവര്‍ന്നെടുത്തത്. ഇന്നലെ രാത്രി താഴെ ചൊവ്വ തെഴുക്കില്‍പീടികയില്‍ ടാങ്കര്‍ അപകടത്തില്‍ മരിച്ച ഹാരിസ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ 'ദയാ മെഡിക്കല്‍സ്' ജീവനക്കാരനാണ്. കൂട്ടുകാരന്‍ പറഞ്ഞപ്രകാരം കടയില്‍നിന്ന് മരുന്നുമെടുത്ത് ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദുരന്തമുണ്ടായത്.
സ്‌കൂട്ടര്‍ അപകടസ്ഥലത്ത് നിര്‍ത്തി സുഹൃത്തിനെ ഫോണില്‍ വിളിക്കുന്നതിനിടെയാണ് മരണം ടാങ്കറിന്റെ രൂപത്തിലെത്തിയത്. അപകടം നടന്നയുടന്‍ തന്നെ ഹാരിസിനെ രക്ഷാപ്രവര്‍ത്തകര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂര്‍ ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ തിലാന്നൂര്‍ ചരപ്പുറം മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ഹാരിസാണ് (30) മരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് അപകടം. കാസര്‍കോട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിറയെ ഇന്ധനവുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും തകര്‍ന്നു. പരിസരത്തെ വൈദ്യുതത്തൂണും നിലംപൊത്തി. വൈദ്യുതിവകുപ്പ് ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കറും വൈദ്യുതത്തൂണും മാറ്റിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കും മധ്യേ തെഴുക്കില്‍പീടികയിലാണ് സംഭവം നടന്നത്.
പരേതനായ സൈനുല്‍ ആബിദിന്റെയും സൈനബയുടെയും മകനാണ് മരിച്ച ഹാരിസ്. പുതിയ വീട് പണി കഴിപ്പിച്ചുവരുന്നതിനിടെയാണ് ദുരന്തമുണ്ടായതതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























