കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട.... കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വിമാനത്തിലെത്തിയ ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ നിന്ന് പിടിച്ചെടുത്തത് 2.232കിലോ സ്വര്‍ണം, രഹസ്യ വിവരം കിട്ടിയിട്ടും ഡ്യൂട്ടി അടപ്പിച്ച് യന്ത്രം വിട്ടുകൊടുത്തെങ്കിലും പുറത്തെത്തിയപ്പോള്‍ പിടിയില്‍, സംഭവമിങ്ങനെ...

സ്വര്‍ണ്ണവുമായി അറസ്റ്റിലായ ആളുടെ പേര് കസ്റ്റംസ് പുറത്തു വിട്ടിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇറച്ചി വെട്ട് മിഷിനിലാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ഇതിനകത്ത് സ്വര്‍ണ്ണമുണ്ടെന്ന വിവരമാണ് കസ്റ്റംസിന് കിട്ടിയത്. ഇതിന് അനുസരിച്ച് പരിശോധന കര്‍ശനമാക്കി.
സ്വര്‍ണക്കടത്തിനെ കുറിച്ച് കുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും ഇക്കാര്യം രഹസ്യമാക്കി വച്ചു. കസ്റ്റംസ് ഡ്യൂട്ടി അടച്ച് മിഷിന്‍ വിട്ടു നല്‍കി. അങ്ങനെ യന്ത്രം പുറത്തേക്ക് കൊണ്ടു വന്നപ്പോള്‍ പുറത്തു നിന്ന അന്വേഷകര്‍ യന്ത്രം പരിശോധിച്ചതില്‍ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. യന്ത്രം കൊണ്ടു പോകാനായി എത്തിയ വാഹനവും പിടികൂടി.
അതേസമയം കൊച്ചി വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണ കടത്ത് സജീവമാണെന്ന സൂചന കസ്റ്റംസിന് ലഭിച്ചിരുന്നു. കാരിയര്‍മാരെ കിട്ടാത്തതു കൊണ്ട് പുതിയ മാര്‍ഗ്ഗത്തില്‍ സ്വര്‍ണം കൊണ്ടു വരാനും തുടങ്ങി. അങ്ങനെയാണ് യന്ത്രത്തിനുള്ളിലെ പരിശോധനയിലേക്ക് അന്വേഷണം എത്തിയത്.
കസ്റ്റംസ് ജാഗ്രതയാണ് ഇതിന് കാരണം. രഹസ്യ വിവരം ചോര്‍ന്നു പോകാതിരിക്കാനും ജാഗ്രത പുലര്‍ത്തിയതോടെ യന്ത്രം എത്തിച്ചയാളെ കൈയോടെ പിടികൂടാനായി.
"
https://www.facebook.com/Malayalivartha