ബ്ലെസ്ളീക്കു പെൺകുട്ടികളെ ബഹുമാനിക്കാൻ അറിയില്ല കുബുദ്ധി കാണിക്കുന്നത് കൊണ്ട് നോമിനേറ്റ് ചെയ്യുന്നുവെന്ന് ഡെയ്സി; ഡോ. റോബിൻ സഭ്യമായ ഭാഷ ഉപയോഗിക്കാത്തത് കൊണ്ടു നോമിനേറ്റ് ചെയ്യുന്നുവെന്ന് ജാസ്മിൻ; ഇതാരാ ഈ പറയുന്നതൊക്കെ എന്നാലോചിക്കുമ്പോൾ ചിരി നിർത്താൻ കഴിയണില്ല; ബിഗ്‌ബോസ് റിവ്യൂവുമായി നടി അശ്വതി

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് തുടങ്ങിയിരിക്കുകയാണ്. ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ഡെയ്സിയുടെ നോമിനേഷൻ : ബ്ലെസ്ളീക്കു പെൺകുട്ടികളെ ബഹുമാനിക്കാൻ അറിയില്ലാത്ത കൊണ്ടു, കുബുദ്ധി കാണിക്കുന്നത് കൊണ്ടും നോമിനേറ്റ് ചെയ്യുന്നു.
ജാസ്മിൻന്റെ നോമിനേഷൻ : Dr. റോബിൻ സഭ്യമായ ഭാഷ ഉപയോഗിക്കാത്തത് കൊണ്ടു നോമിനേറ്റ് ചെയ്യുന്നു. ഇതാരാ ഈ പറയുന്നതൊക്കെ എന്നാലോചിക്കുമ്പോൾ ചിരി നിർത്താൻ കഴിയണില്ല എന്റെ തമ്പുരാനെ എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസത്തെ നോമിനേഷൻ അവസാനിപ്പിച്ചത്. ഞായറാഴ്ചത്തെ റിവ്യൂവും അശ്വതി പങ്കു വച്ചിരുന്നു.
അത് ഇങ്ങനെയാണ്; ദിൽഷ... ഇന്നത്തെ എപ്പിസോഡിൽ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്നു തോന്നി.. ചില സമയത്ത് എനിക്കും തോന്നാറുണ്ട് ഇപ്പോളും ആ പാവയിൽ നിൽക്കുകയാണ് ജാസ്മിൻ എന്ന്. പറയാനുള്ളത് ഒക്കെ തുറന്നു പറയുന്നുണ്ട്, നല്ലൊരു കോണ്ടെസ്റ്റാന്റ് തന്നെയാണ് എല്ലാം സമ്മതിച്ചു. പക്ഷേ എന്റെ കുട്ടിയെ....
ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓർമിപ്പിക്കുന്നത് എന്തിനാ?? ഇതേപോലൊരു പെൺകുട്ടി ഒരു പന്ത്രണ്ടു വർഷം മുൻപ് ഓർകുട്ടിൽ ഫ്രണ്ട് ആയ പയ്യനോട് എന്നെ ഫ്രണ്ട് ആയിട്ട് കണ്ടാ മതി കണ്ടാ മതീന്ന് പറഞ്ഞു പറഞ്ഞു ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയായി ഇരിക്കുവാ .
അപ്പൊളേ ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കാൻ നിക്കണ്ട. പട്ടണപ്രവേശത്തിൽ സിഐഡി ദാസ് പറയുന്നപോലെ ഈ ചാട്ടം എങ്ങോട്ടേക്ക് ആണെന്ന് ഞങ്ങൾക്ക് മനസിലാകുന്നുണ്ട് കെട്ടോ. അപ്പ കാണുന്നവനെ അപ്പാ" എന്ന് പറയുന്നത് അച്ഛന് പറയുക എന്നാണെങ്കിൽ....
"അങ്ങാടിയിൽ തോറ്റതിന് അമ്മയോട്" എന്ന് പറഞ്ഞത് അമ്മക്ക് പറഞ്ഞതല്ലേ? ചേച്ചിക്കുട്ടി എന്റെ ഈ സംശയം 100 ദിവസം അവിടെ തികച്ചു ഇറങ്ങുമ്പോൾ എനിക്കു പറഞ്ഞു തന്നാൽ മതി കേട്ടോ. കാരണം എന്റെ ഒരു വീക്ഷണകോണിൽൽ ആദ്യം പറഞ്ഞ ആ പഴഞ്ചോല്ലിന് അവസരങ്ങൾക്കൊത്തു ചുവടു മാറ്റുക എന്നർത്ഥം ആണ് വരുക.. അല്ലെ ഗയ്‌സ്?
https://www.facebook.com/Malayalivartha


























